Activate your premium subscription today
കൊച്ചി ∙ നഗരത്തിലെ റോഡുകളിലെ കുഴിയടയ്ക്കാനായി കോർപറേഷനു ലഭ്യമാക്കിയ പോട്ട് ഹോൾ പാച്ചിങ് മെഷീൻ പ്രവർത്തനം ആരംഭിച്ചു. സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) 1.76 കോടി രൂപ ചെലവഴിച്ചാണു പോട്ട് ഹോൾ പാച്ചിങ് മെഷീൻ കോർപറേഷനു ലഭ്യമാക്കിയത്. കോർപറേഷന്റെ ഏറെനാളത്തെ ആവശ്യമായിരുന്നു റോഡുകളിലെ കുഴിയടയ്ക്കാൻ മെഷീൻ വേണമെന്നത്.സ്റ്റേഡിയം ലിങ്ക് റോഡിലെ കുഴികൾ അടയ്ക്കാൻ വേണ്ടിയാണു നഗരത്തിൽ ആദ്യമായി പോട്ട് ഹോൾ പാച്ചിങ് മെഷീൻ പ്രയോജനപ്പെടുത്തിയത്. വളരെ വലിയ കുഴികൾ പോലും കുറഞ്ഞ സമയത്തിനുള്ളിൽ അടയ്ക്കാൻ കഴിയുമെന്നതാണു യന്ത്രം ഉപയോഗിക്കുന്നതു മൂലമുള്ള ഗുണം.
പല പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മാലിന്യം ഇപ്പോഴും കീറാമുട്ടിയാണ്. നാട്ടുകാരെപ്പോലെത്തന്നെ ‘ഇതെവിടെത്തള്ളും’ എന്നു ചിന്തിക്കുന്ന അധികാരികളും ഒട്ടേറെ. എന്നാൽ അതേ കേരളത്തിലെ ചില നഗരസഭകളും പഞ്ചായത്തുകളും മാലിന്യത്തെ വലിയൊരു സാധ്യതയായി കാണുന്നു. അവർ അതിൽ നിന്നു വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യ വിൽപനയിലൂടെ എറണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്ത് ഹരിതകർമ സേന സ്വന്തമാക്കിയ നേട്ടം അതിനൊരു മികച്ച ഉദാഹരണമാണ്. എങ്ങനെയാണ് അവർ മാലിന്യത്തെ വരുമാന മാർഗമാക്കിയത്? മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ അരയൻകാവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംസിഎഫ്) ആമ്പല്ലൂർ പഞ്ചായത്തിലെ ഹരിതകർമ സേന ഏറ്റെടുത്തതോടെയാണു മാലിന്യംവഴി വരുമാനമെത്തിത്തുടങ്ങിയത്. പ്ലാസ്റ്റിക് മാലിന്യം കളർ എച്ച്എം (ഹൈ മോളിക്കുലാർ), വൈറ്റ് എച്ച്എം, സാന്ദ്രത കുറഞ്ഞത് (എൽഡി), സൂപ്പർ എൽഡി, പോളി പ്രൊപ്പലീൻ (പിപി), മിൽമ പാൽ കവർ എന്നിങ്ങനെ ആറായി തിരിക്കും. ഓരോ ഇനവും പിന്നീട്
കൊച്ചി ∙ കെട്ടിട നികുതിയിൽ നിന്നുള്ള കോർപറേഷന്റെ വരുമാനത്തിൽ മുൻവർഷത്തെക്കാൾ ഒരു കോടി രൂപയുടെ കുറവ്. കെട്ടിട നികുതിയിൽ നിന്നു കോർപറേഷനുള്ള വരുമാനം 2022–23ൽ 122 കോടി രൂപയായിരുന്നെങ്കിൽ 2023–24ൽ 121 കോടി രൂപയായി കുറഞ്ഞു. 2023–24 വർഷം മൊത്തം നികുതിയായി പിരിച്ചത് 173 കോടി രൂപയാണ്. മുൻവർഷത്തെ
ന്യൂഡൽഹി ∙ ഡയപ്പറും സാനിറ്ററി പാഡും പോലുള്ള ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കാൻ കൊച്ചി കോർപറേഷൻ വൻതുക ഫീസ് ഏർപ്പെടുത്തിയതു ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹർജിയിൽ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുമെന സമഗ്ര ഉത്തരവുണ്ടാകുമെന്ന് സുപ്രീം കോടതി സൂചിപ്പിച്ചു.
കൊച്ചിയുടെ സമഗ്രവികസനം സർക്കാരിന്റെ മുഖ്യപരിഗണനയിലുണ്ടാകേണ്ട വിഷയങ്ങളിലൊന്നായിട്ടും അതിനാവശ്യമായ ശ്രമങ്ങളില്ലാതെവരുന്നത് എന്തുകൊണ്ടാണ്? 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരമേഖലകളിൽ വികസനാസൂത്രണത്തിനായി മെട്രോപ്പൊലിറ്റൻ ആസൂത്രണസമിതി (എംപിസി) രൂപീകരിക്കണമെന്നാണു വ്യവസ്ഥ. എന്നാൽ, കൊച്ചിയിൽ ഇപ്പോഴുമത് അന്യമാണെന്നതു സർക്കാർ പുലർത്തുന്ന നിരുത്തരവാദിത്തത്തിന്റെ ഗൗരവമേറിയ ഒരു ഉദാഹരണമായി പറയാം.
കൊച്ചി ∙ തൊടുന്യായങ്ങൾ പറഞ്ഞതു കൊണ്ട് കാര്യമില്ലെന്നും ഒരു മഴ പെയ്താൽ തന്നെ ജനം ദുരിതത്തിലാണെന്നും ഹൈക്കോടതി. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ നാളെ വോട്ടെണ്ണൽ ആണെന്ന് കരുതി മാറ്റി വയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട
കൊച്ചി ∙ നഗരഹൃദയത്തിൽ ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കണമെന്ന് ഉത്തരവിട്ട കൊച്ചി കോര്പറേഷന് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്. തെറ്റ് മനസ്സിലായിട്ടും തിരുത്തിയില്ലെന്നും കണ്ടെത്തല്‍. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപമുള്ള റീഗല്‍ ഫ്ലാറ്റ് സമുച്ചയം പൊളിച്ചുമാറ്റാന്‍ കൊച്ചി കോര്പറേഷന് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ ഉത്തരവിട്ടിരുന്നു.
കൊച്ചി ∙ കോർപറേഷനിലെ മഴക്കാലപൂർവ ശുചീകരണം സമയബന്ധിതമായി നടന്നു വരികയാണെന്നു സെക്രട്ടറി വി.ചെൽസാസിനി അറിയിച്ചു. എല്ലാ കനാലുകളിലെയും തോടുകളിലെയും പോളയും പായലും നീക്കി. മാർച്ചിൽ തുടങ്ങിയ 243 ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കി. നഗരത്തിലെ കാനകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളും നീക്കം ചെയ്യുന്നുണ്ട്.നഗരത്തിൽ
കൊച്ചി ∙ നഗരത്തിന്റെ മാസ്റ്റർ പ്ലാൻ ജൂൺ ആദ്യ വാരത്തിൽ പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷം സർക്കാർ മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുമെന്നു മേയർ എം. അനിൽകുമാർ അറിയിച്ചു. വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി തയാറാക്കിയ മാസ്റ്റർ പ്ലാൻ കോർപറേഷൻ സർക്കാരിന്റെ പരിഗണനയ്ക്കായി
കൊച്ചി ∙ നഗരത്തിലെ വെള്ളക്കെട്ട് നിവാരണം ലക്ഷ്യമിട്ടു കോർപറേഷന് 3 അത്യാധുനിക യന്ത്രങ്ങൾ കൂടി ലഭ്യമാക്കുന്നു. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) ഫണ്ടിൽ നിന്ന് മൊത്തം 34 കോടി രൂപ ചെലവഴിച്ചാണ് യന്ത്രങ്ങൾ വാങ്ങുന്നത്. യന്ത്രങ്ങൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ
Results 1-10 of 135