Activate your premium subscription today
ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു. എന്നാൽ പിന്നെ ഇടുക്കി ഡാം കണ്ട് അത് റീൽ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ഇടാൻ പ്ലാൻ ഉണ്ടെങ്കിൽ അത് നടക്കില്ല. ഇടുക്കി ഡാമിൽ ഇനി മുതൽ റീൽസ് എടുക്കാൻ അനുവാദമില്ല. പ്രവേശന ടിക്കറ്റിന്റെ കാര്യത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രവേശന
ചെറുതോണി ∙ ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്കുള്ള സന്ദർശനാനുമതി അടുത്ത വർഷം മേയ് 31 വരെ ദീർഘിപ്പിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമിൽ സാങ്കേതിക പരിശോധനകൾ നടക്കുന്ന ബുധനാഴ്ചകളിൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണു പ്രവേശനത്തിനും ബഗ്ഗി കാർ യാത്രയ്ക്കുമായി ടിക്കറ്റ് നിരക്ക്.
അതിതീവ്ര മഴ പത്തനംതിട്ട ജില്ലയിലെ ചെറുകിട ഡാമുകളുടെ പ്രവർത്തനങ്ങൾക്കു ഭീഷണി ഉയർത്തുന്നുവോ? പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാർ ബാരേജിനു മുകളിലൂടെ കഴിഞ്ഞ ദിവസം പ്രളയജലം കവിഞ്ഞൊഴുകിയതിൽ അണക്കെട്ട് മാനേജ്മെന്റ് വിദഗ്ധർ ആശങ്ക പങ്കുവച്ചു.
തൊടുപുഴ ∙ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 60 ശതമാനമായി ഉയർന്നു. അണക്കെട്ടിന്റെ മഴപ്രദേശത്ത് 19.4 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് ഒരടി ഉയർന്ന് 2366.24 എത്തി (സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം). മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീർച്ചാലുകൾ സജീവമാണ്.അതിനാൽ വരുംദിവസങ്ങളിലും
മൂലമറ്റം ∙ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നു ടൗണിൽ വെള്ളം കയറിയതിനാൽ മാത്യു കുഴൽനാടൻ എംഎൽഎ ഇടപെട്ടതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ ഇന്നലെ ഉച്ചമുതൽ വൈദ്യുതി ഉൽപാദനം കുറച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അധികം ഉയരാതെ ക്രമീകരിക്കുന്നതിനായി മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം ഉയർത്തിയിരുന്നു. ഇതുമൂലം മലങ്കര ജലാശയത്തിലെ ജലനിരപ്പ് ഉയർന്നു.
തിരുവനന്തപുരം/തൊടുപുഴ∙ കനത്ത മഴയിൽ സംസ്ഥാനത്തെ കെഎസ്ഇബി–ജലസേചന വകുപ്പുകളുടെ അണക്കെട്ടുകളിലെ ജലനിരപ്പുയരുന്നു. കെഎസ്ഇബി അണക്കെട്ടുകളിൽ നിലവിൽ 59%, ജലസേചന വകുപ്പിന്റെ ഡാമുകളിൽ 60% വീതം ജലമുണ്ട്. ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 55% ജലമുണ്ട്. ഇന്നലെ 2360.56 അടിയായിരുന്നു ഇടുക്കിയിലെ ജലനിരപ്പ്.
ചെറുതോണി ∙ ഇടുക്കി ആർച്ച് ഡാമിനു സമീപം കുറത്തി മലയിൽ നിന്നു കൂറ്റൻ പാറ അടർന്നുവീണു. ഡാം ടോപ്പ് റോഡിൽ അണക്കെട്ടിന്റെ കവാടത്തിനു മുന്നിലേക്കാണു വീണത്. ഡാമിന്റെ കിഴക്കു ഭാഗത്തെ ഗേറ്റിനു മുന്നിൽ വന്നു വീണ പാറ പൊട്ടിത്തെറിച്ച് ഒരു ഭാഗം ഗേറ്റിന്റെ ഭിത്തിയിൽ ഇടിച്ച് വീഴുകയായിരുന്നു. സംഭവം ഇന്നലെ പുലർച്ചെ
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള വിശദ പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കേരളം. ഈ മാസം 28ന് ചേരുന്ന പരിസ്ഥിതി മന്ത്രാലയ യോഗത്തിൽ പുതിയ ഡാം എന്ന ആവശ്യം ഉന്നയിക്കാനാണ് കേരളത്തിന്റെ തീരുമാനം. പുതിയ ഡാമിന് അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് തമിഴ്നാട്
വേനൽ മഴ ശക്തമായതോടെ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇരട്ട നേട്ടം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറഞ്ഞതോടെ ഉൽപാദനം കുറഞ്ഞു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തു. സംസ്ഥാനത്തെ ഈ മാസത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ശരാശരി 10.82 കോടി യൂണിറ്റായിരുന്നത് മൂന്നു ദിവസത്തെ വേനൽ മഴയിൽ 9.88 കോടി യൂണിറ്റായി കുറഞ്ഞു.
മൂലമറ്റം ∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഇടുക്കി ജല വൈദ്യുതപദ്ധതിയിൽ ഇരട്ടത്തന്ത്രം. രാത്രിയിലെ അധിക ഉപയോഗം നേരിടുന്നതിന് രാത്രി ഉൽപാദനം കൂട്ടി. അതേസമയം ആകെ ഉൽപാദനം കുറച്ച് വെള്ളം സംഭരിക്കാനും ശ്രമം
Results 1-10 of 142