Activate your premium subscription today
പാലക്കാട് ∙ വൈദ്യുതി നിരക്കു വർധിപ്പിച്ച് കേരളത്തിലെ മുഴുവൻ വീടുകളും സംസ്ഥാന സർക്കാർ കൊള്ളയടിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആരോപിച്ചു. വൈദ്യുതി നിരക്കു വർധനയ്ക്കെതിരെ പാലക്കാട് നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈദ്യുതി ഭവനിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താമരശേരി∙ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കു വര്‍ധനയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കഴിഞ്ഞയാഴ്ച ഇറക്കിയ താരിഫ് പരിഷ്കരണത്തിലുള്ളതെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. അടിവാരം 110 കെവി സബ് സ്റ്റേഷന് നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024-25 ല്‍ 16 പൈസയും 2025-26 ല്‍ 12 പൈസയും 2026-27ല്‍ നിരക്ക് വര്‍ധന ഇല്ലായെന്നുമാണ് കമ്മിഷൻ തീരുമാനം. 2011-16 ല്‍ 49.2 ശതമാനമായിരുന്നു നിരക്കു വര്‍ധന.
തിരുവനന്തപുരം ∙ കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളിൽ പകൽ സമയത്തെ ചാർജിങ്ങിനു നിരക്ക് കുറയും. വൈദ്യുതി ചാർജ് ഈടാക്കുന്നതുപോലെ ഒരു ദിവസത്തെ മൂന്നു സമയ മേഖലകളായി തിരിക്കുന്ന ടൈം ഓഫ് ഡേ ബില്ലിങ് മാതൃകയാണ് വാഹനങ്ങളുടെ ചാർജിങ്ങിനും സ്വീകരിക്കുക.
തിരുവനന്തപുരം∙ വൈദ്യുതി ബോർഡിന്റെ എതിർപ്പു മറികടന്നു മണിയാർ ജലവൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയിൽ തന്നെ നിലനിർത്താൻ സർക്കാർ ശ്രമിച്ചതിനു പിന്നിൽ കോടികളുടെ അഴിമതിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മണിയാർ പദ്ധതി 30 വർഷത്തേക്കാണു കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനിക്കു നൽകിയിരുന്നത്. ഇതനുസരിച്ച് 30 വർഷം കഴിയുമ്പോൾ കെഎസ്ഇബിക്കു തിരിച്ചുനൽകണം. എന്നാൽ തിരിച്ചുവാങ്ങിയില്ലെന്നു മാത്രമല്ല, 25 വർഷത്തേക്കുകൂടി കരാർ ദീർഘിപ്പിച്ചു നൽകാനാണു സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി കൈവിട്ടുപോകുന്നതോടെ വൈദ്യുതി ബോർഡിന് പ്രതിവർഷം ശരാശരി 18 കോടി രൂപയുടെ നഷ്ടമുണ്ടാകും. വൈദ്യുതി നിരക്കുവർധനയിൽ ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയിൽ വൈദ്യുതി ബോർഡും നട്ടംതിരിയുമ്പോഴാണ് മണിയാർ പദ്ധതി സ്വകാര്യ കമ്പനിക്ക് അടിയറവ് വയ്ക്കുന്നത്.
തിരുവനന്തപുരം ∙ കരാർ പ്രകാരം മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി തിരിച്ചെടുക്കുമെന്ന് കെഎസ്ഇബി. വ്യവസായം നിലനിൽക്കാൻ ഈ പദ്ധതി സ്വകാര്യ കമ്പനിയുടെ കൈവശം തുടരാൻ അനുവദിക്കണമെന്ന് വ്യവസായ വകുപ്പ്. വകുപ്പുകൾ തമ്മിലുള്ള തർക്കം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലും തീർപ്പായില്ല. ഒടുവിൽ, കരാറിന്റെ നിയമവശങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം ∙ കെഎസ്ഇബിയിൽ വിവിധ തസ്തികകളിലായി 306 ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ ഫുൾടൈം ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം∙ വൈദ്യുതി ബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്ന് മണിയാര്‍ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനു പിന്നില്‍ കോടികളുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മണിയാര്‍ പദ്ധതി 30 വര്‍ഷത്തേക്കാണ് കാര്‍ബോറാണ്ടം യൂണിവേഴ്സലിന് നല്‍കിയിരുന്നത്. കരാര്‍ അനുസരിച്ച് 30 വര്‍ഷം കഴിയുമ്പോള്‍ പദ്ധതി കെഎസ്ഇബിക്ക് തിരിച്ചു നല്‍കണം.
തിരുവനന്തപുരം ∙ കുറഞ്ഞ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്ന 4 ദീർഘകാല കരാറുകൾ റദ്ദാക്കിയതോടെ കെഎസ്ഇബിക്കു നഷ്ടമായത് 197.57 കോടി രൂപ. ലഭ്യമായ 465 മെഗാവാട്ട് വൈദ്യുതി കിട്ടാതായതോടെ ഹ്രസ്വകാല കരാറുകളിലൂടെയും വൈദ്യുതി എക്സ്ചേഞ്ചുകളിൽ നിന്നു താൽക്കാലികമായും ഈ അളവിൽ വൈദ്യുതി വാങ്ങിയതിനെ തുടർന്നുണ്ടായ നഷ്ടമാണിത്. യൂണിറ്റിന് ശരാശരി 4.21 രൂപ നിരക്കിലായിരുന്നു 4 കരാറുകളിലൂടെ കെഎസ്ഇബിക്ക് 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്നത്. കരാർ റദ്ദാക്കിയതിനെ തുടർന്ന് 2023 ജൂൺ മുതലാണ് വൈദ്യുതി ലഭ്യമല്ലാതായത്. തുടർന്ന് 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്.
തിരുവനന്തപുരം ∙ വീട്ടിൽ സൗരവൈദ്യുതി പ്ലാന്റ് സ്ഥാപിച്ച് ഗ്രിഡുമായി ബന്ധിപ്പിച്ചവർ (പ്രൊസ്യൂമർ) പീക്ക് സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്കു കണക്കു പറയേണ്ടി വരും. പ്രൊസ്യൂമർമാർ വൈകിട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ഉപയോഗം കൂടിയ (പീക്ക്) സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് സാധാരണ ഉപഭോക്താക്കളുടേതുപോലെ നിരക്ക് ഈടാക്കണമെന്ന് കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി.
തിരുവനന്തപുരം ∙ പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കളെ ടൈം ഓഫ് ഡേ (ടിഒഡി) ബില്ലിങ്ങിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ബാധകമാകുന്നത് 7.90 ലക്ഷം പേർക്ക്. കെഎസ്ഇബിക്കു ചെലവ് 20 കോടിയിലധികം രൂപ.
Results 1-10 of 1325