‘വൈദ്യുതി ബോർഡിൽ ഒഴിവ്: ജീവനക്കാരുടെ ജോലിഭാരം വർധിച്ചു’

Mail This Article
ആലപ്പുഴ ∙ വൈദ്യുതി ബോർഡിൽ ആറായിരത്തിലേറെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയിലേറെ വർധിച്ചെന്നു കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.പ്രശാന്ത് പറഞ്ഞു. ജോലി സമ്മർദം മൂലം ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. കോൺഫെഡറേഷൻ ജില്ലാ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗമായ യു.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി.മനോജ് എസ്.നൗഷാദ്, സിന്ധ്യ കാർഡോസ്, പി.അൻവർ, വി.പി.പ്രദീപ് കുമാർ, ജി.രാജേഷ്, പി.ജി.പ്രിയേഷ്, സന്തോഷ് സുകുമാരൻ, ആർ.രാജു തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: യു.ഉണ്ണിക്കൃഷ്ണൻ (പ്രസി), സിന്ധ്യ കാർഡോസ് (സെക്ര), കെ.എ.നിയാസ് (ട്രഷ).