തിരുവനന്തപുരം ∙ കെഎസ്ഇബി ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും ഏപ്രിൽ 1 മുതൽ 4% വർധിപ്പിക്കാൻ കെഎസ്ഇബി ബോർഡ് യോഗം തീരുമാനിച്ചു. എന്നാൽ, ഇതിനു മുൻകാല പ്രാബല്യമില്ല. 2022 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഡിഎ കൂട്ടാനായിരുന്നു ശുപാർശ. എന്നാൽ, കുടിശിക കൂടി അനുവദിക്കുന്നത് ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയിൽ കെഎസ്ഇബിക്കു ബാധ്യതയാകുമെന്നു കണക്കാക്കി മുൻകാല പ്രാബല്യം ഒഴിവാക്കുകയായിരുന്നുവെന്നാണു വിവരം.
ഡിഎ കുടിശിക നിഷേധിക്കുന്നത് ദീർഘകാല കരാറിന്റെ ലംഘനമാണെന്ന് കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി.എസ്.പ്രശാന്ത് ആരോപിച്ചു. ശക്തമായ സമരത്തിലേക്കു കടക്കുമെന്നു കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന വർക്കിങ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് അറിയിച്ചു.
English Summary:
KSEB DA increase: The Kerala State Electricity Board (KSEB) has increased the Dearness Allowance (DA) by 4%, effective April 1st, but without arrears. This decision, criticized by employee unions, has led to protests due to the lack of backdated payments.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.