ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യുതിബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് ഏപ്രിലിലും ഉപഭോക്താക്കളില്‍നിന്ന് കെഎസ്ഇബി ഈടാക്കും. പ്രതിമാസ ബില്ലിങ് ഉള്ളവരില്‍നിന്നും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവരിൽനിന്നും യൂണിറ്റിന് 7 പൈസ് വച്ച് സര്‍ചാര്‍ജ് പിരിക്കുമെന്നാണു കെഎസ്ഇബി അറിയിക്കുന്നത്. 

ഫെബ്രുവരിയില്‍ വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് 14.83 കോടിയുടെ അധികബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കുന്നത്. ഈ മാസം യൂണിറ്റിന് 8 പൈസ ആയിരുന്നു സര്‍ചാര്‍ജ്. നേരത്തേ 10 പൈസ ആയിരുന്ന സര്‍ചാര്‍ജ് കെഎസ്ഇബി കുറച്ചിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാന്‍ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സര്‍ചാര്‍ജാണു കുറച്ചിരുന്നത്.

English Summary:

Electricity Bill Hike: KSEB Extends Fuel Surcharge on Electricity Bills in April too

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com