സുരക്ഷാവേലിയില്ല; ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ച് കെഎസ്ഇബി

Mail This Article
കാഞ്ഞങ്ങാട് ∙ നട വഴിയോടു ചേർന്നു സുരക്ഷാ സംവിധാനങ്ങളില്ലാതെ ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ച് കെഎസ്ഇബി. നഗരത്തിൽ കനറാ ബാങ്കിനും കണ്ണൻസ് വസ്ത്രാലയത്തിനും ഇടയിലാണ് നട വഴിയോടു ചേർന്നു ഫ്യൂസ് കാരിയർ സ്ഥാപിച്ചത്. സുരക്ഷാവേലി പോലുമില്ലാതെയാണ് ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ചത്. വരുംദിവസങ്ങളിൽ സുരക്ഷാവേലി സ്ഥാപിച്ചാലും കാൽനടയാത്രക്കാർക്ക് തടസ്സമാകും. കാലിടറി അറിയാതെ ആരെങ്കിലും ലൈനിൽ പിടിച്ചാൽ ഷോക്ക് ഏൽക്കാനുള്ള സാധ്യത ഏറെയാണ്. ഫ്യൂസ് യൂണിറ്റ് സ്ഥാപിക്കുമ്പോൾ തന്നെ സമീപത്തെ ഓട്ടോത്തൊഴിലാളികൾ അപകടസാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ദിവസവും നൂറുകണക്കിനാളുകൾ നടന്നു പോകുന്ന വഴിയാണ്. അപകടസാധ്യത മുന്നിൽ കണ്ട് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.