Activate your premium subscription today
Monday, Apr 21, 2025
സമ്പത്ത് വാരിക്കൂട്ടി യുഎഇ വ്യവസായി; മൊത്തം ആസ്തി 906 കോടി ഡോളർ, കഴിഞ്ഞ വര്ഷം മാത്രം 240 കോടി ഡോളർ വളര്ച്ച ജിദ്ദ ∙ അറബ് ലോകത്ത് കഴിഞ്ഞ വർഷം സമ്പത്തിൽ ഏറ്റവും കൂടുതൽ വർധനവുണ്ടായത് യുഎഇ വ്യവസായി അബ്ദുല്ല അല്ഗുറൈറിന്. അറബ് ബില്യനയറായ ഗുലൈലിന് കഴിഞ്ഞ വര്ഷം 36 ശതമാനം വളർച്ചയുണ്ടായി. അബ്ദുല്ല
വില്ലും അമ്പും ധരിച്ച പുരുഷന്മാരുടെ സംഘം വികൃതമാക്കിയ ശരീരഭാഗങ്ങൾ പൊക്കിപ്പിടിച്ചിരിക്കുന്ന പാപ്പുവ ന്യൂഗിനിയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമായി.
ബ്രിട്ടിഷ് യാത്രികനും സാഹസികനുമായ ഡാനിയൽ പിന്റോ പാപ്പുവ ന്യൂഗിനിയിലെ വിദൂരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഗോത്രങ്ങളെ ആദ്യമായി സന്ദർശിച്ചു. ലോകത്തെ 195 രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണു പിന്റോയുടെ പാപ്പുവ സന്ദർശനം
കൊണാക്രി (ഗിനി) ∙ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽ ഫുട്ബോൾ മത്സരത്തിനിടയിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും 56 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒട്ടേറെ കുട്ടികളുമുണ്ട്. ഞായറാഴ്ച വൈകിട്ട് സെറികോർ നഗരത്തിലാണ് ക്ലബ് ഫുട്ബോളിന്റെ ഫൈനൽ നടന്നത്. ലാബ്, സെറികോർ ക്ലബുകളാണ് ഏറ്റുമുട്ടിയത്. പെനൽറ്റിയുടെ പേരിലാണ് തർക്കമുണ്ടായത്. തുടർന്ന് ഒരു വിഭാഗം കല്ലേറു നടത്തി. സംഘട്ടനം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതോടെയാണു തിക്കും തിരക്കുമുണ്ടായത്. രക്ഷപ്പെടാനായി മൈതാനത്തിന്റെ ഉയർന്ന മതിലിൽ നിന്നു ചാടിയതും ദുരന്തം വർധിപ്പിച്ചു.
പോർട്ട് മോസ്ബി ∙ പാപുവ ന്യൂഗിനിയിൽ സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉജ്വല സ്വീകരണം. ഗവർണർ ജനറൽ ബോബ് ദാദെ വിമാനത്താവളത്തിലെത്തി മാർപാപ്പയെ സ്വീകരിച്ചു. പരമ്പരാഗത വേഷമണിഞ്ഞെത്തിയവരുടെ നൃത്തവും വാദ്യഘോഷവുമായി വഴിനീളെ അണിനിരന്നു.
ടരോബ∙ ട്വന്റി20 ലോകകപ്പിൽ പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരെ ഏഴു വിക്കറ്റു വിജയവുമായി ന്യൂസീലൻഡ്. ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയയെ 19.4 ഓവറിൽ പുറത്താക്കിയ കിവീസ്, 12.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
അയ്യോ പാവം’ എന്നു പറയാനൊരുങ്ങി നിന്നവരെ ‘അമ്പടാ’ എന്നു പറയിപ്പിച്ച് പാപുവ ന്യൂഗിനി ട്വന്റി20 ലോകകപ്പിൽ വരവറിയിച്ചു കഴിഞ്ഞു. തങ്ങളുടെ രണ്ടാം ലോകകപ്പിനെത്തിയ പാപുവ ന്യൂഗിനി ആദ്യ മത്സരത്തിൽ തന്നെ വിറപ്പിച്ചത് ആതിഥേയരും മുൻ ചാംപ്യൻമാരുമായ വെസ്റ്റിൻഡീസിനെ. ലോകകപ്പിന്റെ ആദ്യ ദിനം നടന്ന മത്സരത്തിൽ വിൻഡീസിനെതിരെ ആദ്യം ബാറ്റു ചെയ്ത് 136 റൺസിനു പുറത്തായെങ്കിലും ബോളിങ്ങിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി വിൻഡീസിനെ വെള്ളം കുടിപ്പിച്ചതിനു ശേഷമാണ് പാപുവ ന്യൂഗിനി കീഴടങ്ങിയത്.
പ്രോവിഡൻസ്∙ ട്വന്റി20 ലോകകപ്പിൽ ആതിഥേയരായ വെസ്റ്റിൻഡീസിന് വിജയത്തുടക്കം. പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് വെസ്റ്റിൻഡീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തപ്പോൾ, 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ
സിഡ്നി ∙ ദക്ഷിണ പസിഫിക് ദ്വീപുരാജ്യമായ പാപുവ ഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തിലധികം പേരെ കാണാതായെന്ന് അധികൃതർ അറിയിച്ചു. തിരച്ചിൽ 4 ദിവസം പിന്നിടുമ്പോൾ മണ്ണിനടിയിൽപെട്ടവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങി. 670 മൃതദേഹങ്ങൾ കണ്ടെടുത്തതായി യുഎൻ ഏജൻസികൾ അറിയിച്ചു. പാപുവ ഗിനിയിലെ ഏറ്റവും വിദൂരമായ മേഖലയിലെ 6 ഗ്രാമങ്ങളാണു മണ്ണിനടിയിലായത്. പുലർച്ചെ 3 ന് ആയിരുന്നു ദുരന്തം. മണ്ണിടിച്ചിൽ മൂലം ഗ്രാമത്തിലേക്കുള്ള റോഡുകൾ തകർന്നതിനാൽ മണ്ണുനീക്കാനുള്ള ആധുനിക സംവിധാനങ്ങൾ എത്താനും വൈകി. ഓസ്ട്രേലിയൻ സൈന്യം രക്ഷാപ്രവർത്തനത്തിനെത്തി.
പോർട്ട് മൊറെസ്ബി ∙ പാപുവ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ ജീവനോടെ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ട്. പാപുവ ന്യൂഗിനി ദേശീയ ദുരന്ത നിവാരണ സെന്റർ ഐക്യരാഷ്ട്ര സംഘടനയ്ക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. അപകടം രാജ്യത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നും
Results 1-10 of 25
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.