Activate your premium subscription today
Friday, Mar 28, 2025
ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയിലെ സംഭാഷണങ്ങൾക്കിടെ ജമ്മു–കശ്മീരിനെപ്പറ്റി നീതീകരിക്കാനാവാത്ത പരാമർശം നടത്തിയ പാക്കിസ്ഥാന്റെ നടപടിയെ ഇന്ത്യ വിമർശിച്ചു. ജമ്മു–കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം അംബാസഡർ പി.ഹരീഷ് പ്രതികരിച്ചു.
ജനീവ ∙ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മനുഷ്യാവകാശ കൗണ്സിൽ യോഗത്തിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. രാജ്യാന്തര സഹായങ്ങൾ കൊണ്ടുമാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്ട്രമാണു പാക്കിസ്ഥാനെന്നു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു. ജമ്മു കശ്മീരിലെ മനുഷ്യാവകാശ
ന്യൂയോർക്ക്∙യുക്രെയ്ൻ യുദ്ധത്തിന് റഷ്യയെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിനെതിരെ തിങ്കളാഴ്ച യുഎസ് വോട്ട് ചെയ്തു. യുഎൻ പൊതുസഭയിൽ 93 രാജ്യങ്ങൾ അനുകൂലമായും 18 രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തപ്പോൾ 65 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുക്രെയ്നിന്റെ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത 18
ന്യൂയോർക്ക് ∙ ജയ്ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള സംഘടനകളിലൂടെ പാക്കിസ്ഥാൻ നടപ്പാക്കുന്ന ഭീകരപ്രവർത്തനത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി വ്യക്തമാക്കി. ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാൻ ഭീകരതയ്ക്കെതിരെ പോരാട്ടം നയിക്കുന്നു എന്നു മേനിനടിക്കുന്നത് ഏറ്റവും വലിയ വൈരുധ്യമാണ്. ചൈന അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞൻ പി.ഹരീഷ് ആണ് ശക്തമായ വിമർശനം ഉന്നയിച്ചത്.
ജറുസലം∙ യുഎൻആർഡബ്ല്യുഎ (യുണൈറ്റ്ഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക് ഏജൻസി ഫോർ പലസ്തീൻ) പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് നെസെറ്റ് (ഇസ്രയേൽ പാർലമെന്റ്) പാസാക്കിയ നിയമങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഉത്തരവു നടപ്പിലാക്കുന്നതിനു യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ന്യൂയോർക്ക് ∙ വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്സ് രോഗികളുടെ മരണത്തിനു കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മുന്നറിയിപ്പ്. യുഎന്നിന് ഏറ്റവുമധികം ധനസഹായം നൽകുന്ന രാജ്യമാണു യുഎസ്.
ആഗോള സാമ്പത്തിക വിപണിക്കെന്ന പോലെ ഇന്ത്യയ്ക്കും 2025 മികച്ച വർഷമാണെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ). കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 6.6 % ശതമാനത്തിന്റെ വളർച്ച ഈ വർഷവും തുടരുമെന്നും വിലക്കയറ്റത്തിൽ 4.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുമെന്നും യുഎൻ ഇന്നലെ പുറത്തിറക്കിയ ‘വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രൊസ്പെക്റ്റസ് റിപ്പോർട്ടിലുണ്ട് (2025).
ഭൂമിയുടെ മൊത്തം കരഭാഗത്തിന്റെ 77 ശതമാനത്തിലധികം 2020 വരെയുള്ള മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ വരണ്ടെന്ന് യുഎൻ റിപ്പോർട്ട്. 30 വർഷത്തിനിടെ വരണ്ട പ്രദേശങ്ങൾ 40% കൂടി.
യുണൈറ്റഡ് നാഷൻസ് എൻവയേൺമെന്റ് പ്രോഗ്രാമിന്റെ(യുഎൻഇപി) 2024ലെ 'ചാംപ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരം മാധവ് ഗാഡ്കില്ലിന്. പരിസ്ഥിതി മേഖലയിൽ യുഎൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ചാംപ്യൻസ് ഓഫ് ദി എർത്ത്. ഈ വർഷം ആറുപേരാണ് പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നിട്ടുനിൽക്കുന്നവരെയാണ് പുരസ്കാരം നൽകി ആദരിക്കുന്നത്.
അബുദാബി ∙ യുഎന്നിന്റെ 2025ലെ ജീവൻ രക്ഷാ അഭയാർഥി പദ്ധതിക്ക് യുഎഇ 2 ലക്ഷം ഡോളർ സംഭാവന ചെയ്തു.
Results 1-10 of 240
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.