സാമ്പത്തിക വളർച്ച: ഈ വർഷം ഇന്ത്യ തിളങ്ങുമെന്ന് യുഎൻ
Mail This Article
×
ന്യൂഡൽഹി∙ ആഗോള സാമ്പത്തിക വിപണിക്കെന്ന പോലെ ഇന്ത്യയ്ക്കും 2025 മികച്ച വർഷമാണെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ). കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 6.6 % ശതമാനത്തിന്റെ വളർച്ച ഈ വർഷവും തുടരുമെന്നും വിലക്കയറ്റത്തിൽ 4.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുമെന്നും യുഎൻ ഇന്നലെ പുറത്തിറക്കിയ ‘വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രൊസ്പെക്റ്റസ് റിപ്പോർട്ടിലുണ്ട് (2025).
കോവിഡും തുടർന്നു നടന്ന തിരഞ്ഞെടുപ്പുകളും ഇന്ത്യയിൽ സ്വകാര്യ നിക്ഷേപങ്ങൾ കുറയുന്നതിനു കാരണമായി. എന്നാൽ സ്ഥിതി ഈ വർഷത്തോടെ മെച്ചപ്പെടുമെന്നും ഫാർമസ്യൂട്ടിക്കൽ, ഇലക്ട്രോണിക്സ് മേഖലയിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി വർധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യത്തിലെ കുറവ് ഇപ്പോഴും ഇന്ത്യയിൽ പ്രശ്നമായി നിലനിൽക്കുന്നു.
English Summary:
India's economy is projected to grow strongly in 2025, according to a new UN report. The report anticipates continued growth and decreased inflation, offsetting previous economic setbacks.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.