Activate your premium subscription today
കോട്ടയം ∙ ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമിതികൾക്കുള്ള സ്വാതന്ത്ര്യം ആണെന്നാണ് സംഘപരിവാർ കരുതുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണു സംഘപരിവാറിന്റെ അജണ്ടയെന്നും അവർക്ക് ചരിത്രത്തെ കുറിച്ചു കാര്യമായ അറിവില്ലെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് അവർക്ക് ശീലമെന്നും വി.ഡി. സതീശൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാത്ത ഹോട്ടലുകൾക്കു ബാർ ലൈസൻസ് നൽകാനുള്ള തീരുമാനത്തിലൂടെ ആസൂത്രിതമായി അഴിമതി നടത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. തദ്ദേശതിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പണപ്പിരിവാണ് ഇതുവഴി നടക്കുന്നത്. അഴിമതി മാത്രം ലക്ഷ്യമിട്ടു കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നിയമവിരുദ്ധ നടപടികളിൽനിന്നു സർക്കാർ പിൻമാറണം.
തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിലൂടെ ആസൂത്രിതമായി അഴിമതി നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പണപ്പിരിവാണ് സിപിഎം നേതാക്കള്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പാര്‍ട്ടിയുടെ കൂടി പിന്തുണയുള്ളതു കൊണ്ടാണ് സംസ്ഥാനത്തിന്റെ മദ്യ നയത്തിന് വിരുദ്ധമായ തീരുമാനത്തെ എക്സൈസ് മന്ത്രി ന്യായീകരിക്കുന്നത്.
കൽപറ്റ ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ നിർമിക്കാൻ സർക്കാർ സ്ഥലം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ. എന്നാൽ ടൗൺഷിപ്പിന്റെ കൂടെ
കൊല്ലം ∙ പൊളിറ്റിക്കലായി മാറണമെന്നാണ് പുതിയ തലമുറയോട് പറയാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതിനർഥം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് ആഭിമുഖ്യം പുലർത്തണമെന്നോ അവർക്ക് വേണ്ടി പ്രവർത്തിക്കണമെന്നോ അല്ല. പൊളിറ്റിക്കൽ ആകാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗമാവണമെന്നില്ല. രാഷ്ട്രീയ പാർട്ടികളിൽ
തിരുവനന്തപുരം∙ നിറത്തിന്റെ പേരിലുള്ള പരാമര്‍ശം അപ്രതീക്ഷിതമായിരുന്നുവെന്നും അതു കേട്ട് ഞെട്ടിപ്പോയെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്. കറുപ്പിന് ഏഴഴക് ആണെന്നു പറയുന്നതു പോലും ആശ്വസിപ്പിക്കാനുള്ള പറച്ചിലാണ്. നമ്മുടെ നാട്ടില്‍ വര്‍ണവെറിയുണ്ട് എന്നതില്‍ സംശയം വേണ്ട. കറുപ്പിനെ ഹീറോ ആക്കാന്‍ കഴിയണം. അപ്പോള്‍ അത് ഉള്‍ക്കൊള്ളാനും ഇഷ്ടപ്പെടാനും കഴിയും. ഇത്തരം പരാമര്‍ശങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ലെന്ന് പറയുന്നവരാരും കറുത്തവരല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കറുപ്പു നിറത്തെയും സ്ത്രീ ജീവിതത്തെയും കുറിച്ച് തുറന്നെഴുതിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചീഫ് സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് പ്രതിപക്ഷ നേതാവിന്റെ പിന്തുണ. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു എന്ന് സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’’ – വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം ∙ സര്‍വകലാശാലാ നിയമഭേദഗതി വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി ആര്.ബിന്ദുവിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടം സഭയില്‍ നടത്തിയത് ‘വെര്‍ബല്‍ ഡയറിയ’ ആണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. പുതിയ അംഗത്തെ അപമാനിക്കുന്ന വാക്കുകള്‍ സഭാരേഖകളില്‍നിന്ന് മാറ്റണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. തുടര്‍ന്നു പ്രതിപക്ഷംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
കൽപറ്റ ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ടൗൺഷിപ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനു നഷ്ടപരിഹാരമായ 26 കോടി രൂപ തിങ്കളാഴ്ച രാത്രി തന്നെ കോടതിയിൽ കെട്ടിവച്ചെന്ന് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ. രാത്രി 11 മണി വരെ ട്രഷറി പ്രവർത്തിപ്പിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്നും കലക്ടർ പറഞ്ഞു. എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന് തിങ്കളാഴ്ച കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് രാത്രി വൈകി പണം കെട്ടിവയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം. എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമിക്കുന്നതോടെ 160 പേർക്കാണ് ജോലി നഷ്ടപ്പെടുന്നത്.
Results 1-10 of 2376