‘കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’; ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പ്രതിപക്ഷ നേതാവിന്റെ സല്യൂട്ട്

Mail This Article
×
തിരുവനന്തപുരം ∙ കറുപ്പു നിറത്തെയും സ്ത്രീ ജീവിതത്തെയും കുറിച്ച് തുറന്നെഴുതിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചീഫ് സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് പ്രതിപക്ഷ നേതാവിന്റെ പിന്തുണ. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു എന്ന് സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’’ – വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
English Summary:
"I Had a Black Mother": V.D.Satheesan shared Chief Secretary Sarada Muraleedharan's Facebook Post.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.