Activate your premium subscription today
Friday, Apr 18, 2025
ബഹിരാകാശം താണ്ടിയ രണ്ടാമത്തെ ഇന്ത്യൻ വംശജയായ സുനിത വില്യംസ് 9 മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു. കൽപന ചൗള, സുനിത വില്യംസ് എന്നീ ഇന്ത്യൻ വംശജമാർ കൂടാതെ മൂന്നാമതൊരാൾ കൂടി ബഹിരാകാശത്തു പോയിട്ടുണ്ട്.ഇവരെപ്പറ്റി പലർക്കുമറിയില്ല. സിരിഷ ബാൻഡ്ല എന്ന വനിതയാണ്
എന്തും നേരിടാൻ തയാറെടുത്തവരാണ് ബഹിരാകാശ സഞ്ചാരികൾ. പ്രവചനാതീതമാണ് അവരുടെ യാത്ര. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 10 ദിവസം മാത്രം തങ്ങാനായിരുന്നു പ്ലാനെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും പറയുമ്പോഴും യഥാർഥത്തിൽ അവർ അതിലേറെ നീണ്ട വാസത്തിന് തയാറെടുത്തുതന്നെയാണിരുന്നത്. ഞങ്ങളുടെ പരിശീലനത്തിന്റെ വലിയൊരു പങ്കും പ്രവചനാതീത സാഹചര്യങ്ങളെ നേരിടുന്നതിലാണ്. പ്രത്യേകിച്ചും അപകടകരമായ അടിയന്തര സാഹചര്യങ്ങളെ. ഇത് അടിയന്തര സാഹചര്യമൊന്നുമായിരുന്നില്ല.
ഛിന്നഗ്രഹത്തിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് തിരിച്ചെത്തിച്ച ദൗത്യങ്ങൾ നാസയടക്കം പല ഏജൻസികളും നടപ്പിലാക്കിയിട്ടുണ്ട്. ബെന്നു ഛിന്നഗ്രഹത്തിൽ നിന്നു സാംപിളുകൾ ഭൂമിയിലെത്തിച്ച ഒസിരിസ് റെക്സ്, ജപ്പാന്റെ ഹയാബൂസ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണം. ഇക്കൂട്ടത്തിലേക്ക് പുതിയൊരു ദൗത്യവുമായി വന്നിരിക്കുകയാണ് ചൈന.
നീണ്ട ബഹിരാകാശവാസത്തിന് ശേഷം 45 ദിവസത്തെ പുനരധിവാസ ചികിത്സ; എന്തൊക്കെയെന്ന് അറിയാം നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) താമസിച്ചതിന് ശേഷം ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ 45 ദിവസത്തെ പുനരധിവാസ പരിപാടി ആരംഭിച്ചു. സ്പെയ്സ്
കൽപനാ ചൗളയ്ക്കു ശേഷം ബഹിരാകാശത്തു പോയ രണ്ടാമത്തെ വനിതയായി സുനിത വില്യംസ് മാറിയത് 2007ൽ ആയിരുന്നു. അന്നു സുനിത തിരിച്ചുവന്ന ശേഷം ആദ്യം കഴിച്ച ഭക്ഷണം പീത്സ ആയിരുന്നു.അന്നത്തെ പീത്സ പ്രേമം ഇന്നും സുനിതയ്ക്കുണ്ട്. തിരികെയെത്തിയ ശേഷം ഒരു പീത്സ കഴിക്കുകയാണ് തന്റെ ഉടനടിയുള്ള ആഗ്രഹമെന്നു സുനിത
2006ലെ ഡിസംബർ ആദ്യവാരത്തിലായിരുന്നു സുനിതയുടെ ആദ്യ ബഹിരാകാശ യാത്ര.യുഎസ് ബഹിരാകാശ പേടകമായ ഡിസ്കവറിയിലായിരുന്നു ആ പ്രയാണം. പിന്നീട് 2 പതിറ്റാണ്ടോളം നീണ്ടുനിന്ന ബഹിരാകാശ കരിയറിന്റെ തുടക്കമായിരുന്നു അത്. ഫ്ളോറിഡയിലെ കേപ്പ് കാനവറലിലെ ബഹിരാകാശ തറവാടായ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് അന്ന് ഇന്ത്യൻ
1965 സെപ്റ്റംബറിലാണ് സുനിത ജനിച്ചത്. യുഎസിലെ ഒഹായോയിലുള്ള യൂക്ലിഡിലായിരുന്നു ജനനം. ഗുജറാത്തുകാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയ സ്വദേശി ബോണിയുടെയും മകളായി. 1998ൽ നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷമാണു സുനിതയെ ലോകമറിഞ്ഞു തുടങ്ങിയത്. ബഹിരാകാശ യാത്രികർ സെലിബ്രിറ്റികൾ കൂടിയാണല്ലോ.നാൽപതാം വയസ്സിൽ
ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്ന സീറോ ഗ്രാവിറ്റിയിൽ മാസങ്ങളോളം കഴിഞ്ഞ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഓരോ വിവരങ്ങൾക്കും നാം കാതോർത്തിരുന്നു,അമേരിക്കയിൽ ട്രംപ് ഇരുവരുടെയും ബഹിരാകാശ നിലയത്തിലെ 'കുടുങ്ങല്‍' ഒരു രാഷ്ട്രീയ ആയുധമാക്കി. ഓവൽ ഓഫീസിൽ ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ ട്രംപ്
വിഖ്യാത ചലച്ചിത്രകാരൻ സ്റ്റാൻലി ക്യുബ്രിക്കിന്റെ സംവിധാനത്തിൽ 1968ൽ പുറത്തിറങ്ങിയ 2001 – എ സ്പേസ് ഒഡീസി എന്ന ചിത്രത്തിൽ ഒരു പേടകത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന ഡേവിഡ് ബോമാൻ എന്ന ബഹിരാകാശയാത്രികനെ കാണിക്കുന്നുണ്ട്. ബഹിരാകാശത്തെ ഒറ്റപ്പെടൽ ബോമാൻ കാട്ടിത്തരുന്നു. മനുഷ്യരാശിയുടെ ഏറ്റവും ആവേശകരമായ ഏടുകളിലൊന്നാണു ബഹിരാകാശയാത്ര. മധ്യകാലഘട്ടത്തിലെ കപ്പൽയാത്രകൾ ഭൂമിയിലെ പുതുലോകങ്ങൾ മനുഷ്യർക്കു തുറന്നുകൊടുത്തു. എന്നാൽ, ബഹിരാകാശയാത്രകൾ ഇനിയുള്ള മനുഷ്യവംശത്തിന് അനന്തമായ സാധ്യതകൾ ചൂണ്ടിക്കാട്ടുന്നു. ദൗത്യങ്ങളിലെ സാഹസികതയാണു ബഹിരാകാശയാത്രികർക്കു താരപരിവേഷം നൽകുന്നത്. ഒട്ടേറെ വെല്ലുവിളികൾ മറികടന്നു മഹാദൗത്യം സാധ്യമാക്കിയവരെന്ന ബഹുമാനം ലോകം അവർക്കു നൽകുന്നു. 1961ൽ സോവിയറ്റ് സഞ്ചാരി യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയതു മുതൽ തുടങ്ങിയതാണ് അവിടെ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനുള്ള ധീരമായ പ്രവർത്തനങ്ങൾ. ബഹിരാകാശനിലയങ്ങളിലൂടെ ‘നീണ്ടനാൾ താമസം’ എന്ന ലക്ഷ്യവും സാധ്യമായി. എന്നാൽ, ഇതിന് മറ്റൊരു വശമുണ്ട്; കടുത്ത ആരോഗ്യപ്രശ്നങ്ങളും തിക്താനുഭവങ്ങളും മാനസികസമ്മർദവും നിറഞ്ഞത്. സുനിത വില്യംസിന്റെ 9 മാസത്തെ ബഹിരാകാശവാസം ഈ വിഷയത്തിൽ ചർച്ചകളുയർത്തി.
2024 ജൂണ്‍ 5ന്, ഏഴോ എട്ടോ ദിവസത്തേക്ക് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ താമസിക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ സുനിതാ വില്ല്യംസ് സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല തനിക്ക് ഒമ്പതു മാസത്തോളം ബഹിരാകാശത്ത് തങ്ങേണ്ടിവരുമെന്ന്. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിനെതിരെ ഇത്ര ദൈര്‍ഘ്യമേറിയ വാസം സുനിതയുടെ
Results 1-10 of 56
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.