Activate your premium subscription today
‘പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് ഭരിക്കും, സ്പേസ്എക്സ് മുതലാളി ഇലോൺ മസ്ക് ലോകവും കീഴടക്കും’– ഇതായിരുന്നു യുഎസ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പുറത്തുവന്ന ആദ്യ നിരീക്ഷണങ്ങളിലൊന്ന്. ഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ലോകത്തെ ഏറ്റവും വലിയ ധനികൻ മസ്ക് തിരഞ്ഞെടുപ്പ് രാത്രി ട്രംപിനൊപ്പം മാർ-എ-ലാഗോ റിസോർട്ടിലായിരുന്നു. ട്രംപിന്റെ വിജയത്തെ മസ്കും മസ്കിന്റെ സഹായത്തെ ട്രംപും എടുത്തുപറയുന്നുണ്ടായിരുന്നു. 2024 ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്ട്ലറിൽ ട്രംപിനെതിരായ വധശ്രമത്തിന് തൊട്ടുപിന്നാലെയാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ച് മസ്ക് രംഗത്തെത്തിയത്. ആ തീരുമാനം കൃത്യമായിരുന്നു എന്ന് ശരിവയ്ക്കുന്നതായിരുന്നു ട്രംപിന്റെ ജയം. ‘ഇതാ ഒരു പുതിയ താരം’ എന്നാണ് വിജയാഹ്ലാദത്തിനിടെ മസ്കിനെ ട്രംപ് വിശേഷിപ്പിച്ചത്. ഇലോൺ മസ്കും ഡോണൾഡ് ട്രംപും ആഗോളതലത്തിൽ തന്നെ ഏറ്റവും സ്വാധീനമുള്ളതും പലപ്പോഴും ധ്രുവീകരണങ്ങൾക്ക് വിധേയമായിട്ടുള്ളതുമായ രണ്ട് വ്യക്തികളാണ്. ഇലക്ട്രിക് വാഹനങ്ങൾ, ബഹിരാകാശ ദൗത്യങ്ങൾ, സമൂഹ മാധ്യങ്ങൾ, നിർമിത ബുദ്ധി തുടങ്ങിയ മേഖലകളിലെ നൂതന സംരംഭങ്ങൾക്ക് പിന്നാലെ നീങ്ങുന്ന മസ്ക് ഒന്നിലധികം വ്യവസായങ്ങളിൽ വിപ്ലവപരമായ മാറ്റങ്ങൾകൊണ്ടുവന്ന് ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അതേസമയം, രാഷ്ട്രീയക്കാരനായി പ്രവർത്തിക്കുന്ന ട്രംപ് ദേശീയവാദ, രാജ്യാന്തര നയതന്ത്ര, ബിസിനസ് കേന്ദ്രീകൃത തന്ത്രങ്ങൾ ഉപയോഗിച്ച് യുഎസ് രാഷ്ട്രീയത്തിൽ വൻ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുകയും പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയും ചെയ്ത വ്യക്തിയാണ്. ട്രംപും മസ്കും ഒന്നിക്കുമ്പോൾ യുഎസിൽ എന്താണ് സംഭവിക്കാൻ പോകുന്നത്? രാജ്യാന്തര വിപണികളിൽ ഈ കൂട്ടുക്കെട്ട് എന്ത് മാറ്റങ്ങളാണ് കൊണ്ടുവരിക? ബഹികരാകാശ മേഖലയിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമോ? ഇലോൺ മസ്ക് ആയിരിക്കുമോ വരും ദിവസങ്ങളിൽ ലോകം ഭരിക്കാൻ പോകുന്നത്? പരിശോധിക്കാം.
കേപ് കനാവറൽ ∙ 8 മാസത്തെ ബഹിരാകാശവാസത്തിനു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് 4 സഞ്ചാരികൾകൂടി ഭൂമിയിലേക്കു മടങ്ങി. സ്പേസ് എക്സ് പേടകത്തിലെത്തിലെത്തിയ ഇവർ ഫ്ലോറിഡ തീരത്തിനുസമീപം പാരഷൂട്ടിൽ ഇറങ്ങി. യുഎസ് സ്വദേശികളായ മാത്യു ഡൊമിനിക്, മൈക്കിൾ ബാരെറ്റ്, ജനെറ്റ് എപ്സ്, റഷ്യൻ സ്വദേശി അലക്സാണ്ടർ ഗ്രിബെൻകിൻ എന്നിവരാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. ഇവരിൽ ഒരാളെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹിരാകാശ സഞ്ചാരിയുടെ പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കാനിടയായ കാരണവും നാസ വെളിപ്പെടുത്താൻ തയാറായില്ല.
ഓഹരിവില കുതിച്ചതോടെ ഇന്നലെ മാത്രം ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായ വർധന 3,350 കോടി ഡോളർ. സുമാർ 2.81 ലക്ഷം കോടി രൂപ. ലോകത്തെ ഏറ്റവും സമ്പന്നവ്യക്തിയാണ് മസ്ക്.
സാധാരണ ഗതിയില്‍ സർക്കാർ ജോലി ലഭിക്കുന്നവര്‍ അവിടെനിന്ന് വിട്ടുപോകുന്നത് അപൂര്‍വമായിട്ടാണ്. ആവശ്യത്തിന് ലീവ്, ആനുകൂല്യങ്ങള്‍, സർക്കാർ ജോലി നല്കുന്ന സുരക്ഷിതത്വം, ആ കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തു വരാനുള്ള വിമുഖത എന്നിവയെല്ലാമാണ് കാരണം. എന്നാല്‍, ചില മിടുമിടുക്കന്മാരുടെ കാര്യത്തില്‍ തൊഴില്‍
റിയാദ് ∙ സൗദി ബഹിരാകാശ സഞ്ചാരിറയാന ബർനാവിക്ക് ഗിന്നസ് വേൾഡ് റെക്കോഡ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത എന്ന അംഗീകാരമാണ് അവർക്ക് ലഭിച്ചത്. എട്ട് ദിവസം നീണ്ടുനിന്ന ബഹിരാകാശയാത്രാ ദൗത്യത്തിനിടെ രോഗപ്രതിരോധ കോശങ്ങളുടെ പ്രതികരണവും ജൈവപ്രക്രിയകളിൽ മൈക്രോ ഗ്രാവിറ്റിയുടെ സ്വാധീനവും പഠിക്കുന്നത്
വാഷിങ്ടൻ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച്മോറിനെയും തിരിച്ചെത്തിക്കാൻ സ്പേസ് എക്സ് ദൗത്യം ബഹിരാകാശത്തെത്തി. നാസ ബഹിരാകാശ ശാസ്ത്രജ്ഞൻ നിക് ഹേഗ്, റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാന്ദർ ഗോർബുനോവ് എന്നിവരെയും വഹിച്ചുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകവുമായി ശനിയാഴ്ചയാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്നായിരുന്നു വിക്ഷേപണം. ഞായറാഴ്ച ഡ്രാഗൺ ബഹിരാകാശത്തെത്തി. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പേസ് എക്സ്.
അബുദാബി/ ന്യൂയോർക്ക് ∙ സ്പേസ് മെഡിസിനിൽ നിർണായക ചുവടുവയ്പ് നടത്തി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി. യുഎഇ യിലെ പ്രമുഖ ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്സാണ് ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയിൽ മനുഷ്യ ശരീരത്തിന്റെ പ്രതികരണം പഠിക്കാനുള്ള ആരോഗ്യ ഗവേഷണ ദൗത്യത്തിന് നേതൃത്വം
ന്യൂയോർക്ക്∙ ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കി സ്പേസ് എക്സ്. പൊളാരിസ് ഡോൺ ദൗത്യം പൂർത്തിയാക്കിയ യാത്രികർ സുരക്ഷിതമായി ഞായറാഴ്ച ഭൂമിയിൽ തിരിച്ചെത്തി. അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യത്തെ ബഹിരാകാശ രംഗത്തെ വലിയ കുതിച്ചുചാട്ടം എന്നാണ് നാസ പ്രശംസിച്ചത്.
ബോയിങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകം കാലിയായ സീറ്റുകളുമായി ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ ഇറങ്ങി. സുരക്ഷാ കാരണങ്ങളാൽ സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ തുടരുകയാണ്. ജൂണ്‍ അഞ്ചിനാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്‍മറിനേയും വഹിച്ച് ബോയിങ്
ന്യൂയോർക്ക് ∙ കേരളത്തിന്റെ മരുമകൾ അന്ന മേനോനുൾപ്പെട്ട സംഘത്തിന്റെ ബഹിരാകാശ നടത്ത ദൗത്യമായ ‘പൊളാരിസ് ഡൗൺ’ വിക്ഷേപണം സ്പെയ്സ് എക്സ് വീണ്ടും മാറ്റിവച്ചു. ഇന്നലെ 21 ഇന്റർനെറ്റ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചശേഷം തിരിച്ചിറങ്ങിയ ഫാൽക്കൺ 9 റോക്കറ്റ് പരാജയപ്പെട്ടതിനെ തുടർന്നാണിത്.
Results 1-10 of 237