ധ്രുവപഠനവുമായി സ്പേസ് എക്സിന്റെ സ്വകാര്യ യാത്രാ ദൗത്യം

Mail This Article
ഫ്ലോറിഡ∙ ഭൂമിയുടെ ധ്രുവങ്ങളെയും ബഹിരാകാശ പരിസ്ഥിതിയെയും പഠിക്കുന്നതിനുള്ള നാലംഗ സംഘവുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ -9 ബഹിരാകാശ പേടകം ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സ്‌റ്റേഷനിൽ നിന്ന് പറന്നുയർന്നു.
ക്രിപ്റ്റോ കറൻസി സംരംഭകനായ ചുൻ വാങ്, നോർവീജിയൻ ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകൻ ജാനിക് ജെയ്ൻ മിക്കൽസൺ, ഇലക്ട്രിക്കൽ എൻജിനീയറും റോബോട്ടിക് ഗവേഷകയുമായ റാബിയ റോഗ്, ഓസ്‌ട്രേലിയൻ പര്യവേഷകനും സാഹസികനും ഗൈഡുമായ എറിക് ഫിലിപ്സ് എന്നിവരാണ് യാത്രാ സംഘത്തിലുള്ളത്.
20ൽ അധികം ശാസ്ത്ര പരീക്ഷണങ്ങളും ഗവേഷണങ്ങളുമാണ് ഈ യാത്രയുടെ ലക്ഷ്യം. മൂന്നു മുതൽ അഞ്ചു ദിവസം വരെ നീളുന്ന പര്യടനത്തിനു ശേഷം ലൊസാഞ്ചലസിൽ തിരിച്ചിറങ്ങുന്നതിനുള്ള പദ്ധതിയാണുള്ളത്. സ്പേസ് എക്സിന്റെ ആറാമത്തെ സ്വകാര്യ ബഹിരാകാശ യാത്രാ ദൗത്യമാണിത്.