Activate your premium subscription today
ഹണിമൂണ്‍ സ്വര്‍ഗമായ ആന്ഡമാനിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടെ കാണാന്‍ പലതുമുണ്ട്.ബീച്ചുകളും സൂര്യോദയങ്ങളും അസ്തമയങ്ങളും പച്ചപ്പും മാത്രമല്ല ചരിത്രസ്മാരകങ്ങളും ഗോത്രവര്‍ഗക്കാരും കടലിലെ സാഹസിക വിനോദങ്ങളുമെല്ലാം ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറില്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും.
ന്യൂഡൽഹി∙ ആൻഡമാൻ കടലിൽ കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിൽ വൻ തോതിൽ ലഹരിമരുന്ന് പിടികൂടി. 5.5 ടൺ (5,500 കിലോഗ്രാം) ലഹരിമരുന്നാണ് പിടികൂടിയത്. ലഹരിമരുന്ന് കടത്തുകയായിരുന്ന മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത ബോട്ടിൽ മ്യാൻമാറിന്റെ പതാകയുണ്ടായിരുന്നു. ബോട്ടിന്റെ ഡക്കിന് താഴെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ശേഖരം.
ന്യൂഡൽഹി∙ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേരുമാറ്റി കേന്ദ്ര സർക്കാർ. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. കൊളോണിയൽ മുദ്രകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനായുള്ള പേരുമാറ്റങ്ങളുടെ ഭാഗമായാണിതും. ഈസ്റ്റ് ഇന്ത്യ കമ്പനി നേവി ഓഫിസർ ക്യാപ്റ്റൻ ആർച്ചിബാൾഡ് ബ്ലെയറിനോടുള്ള ആദരസൂചകമായാണ് ആൻഡമാൻ തലസ്ഥാനനഗരത്തിന് പോർട്ട് ബ്ലെയർ എന്ന് പേരുനൽകിയിരുന്നത്.
ലോകത്ത് ഒറ്റപ്പെട്ട സ്ഥലങ്ങൾ കുറച്ചൊക്കെയുണ്ട്. എന്നാൽ അറുപതിനായിരത്തിലധികം വർഷമായി ഒരുകൂട്ടം മനുഷ്യർ ഒരു ദ്വീപിൽ പുറംലോകവുമായി ബന്ധപ്പെടാതെ ജീവിക്കുകയാണ്. മറ്റെവിടെയുമല്ല, നമ്മുടെ ദ്വീപസമൂഹമായ ആൻഡമാൻ നിക്കോബാറിലാണ് ഈ ദ്വീപ്. ബംഗാൾ ഉൾക്കടലിൽ ആൻഡമാനിൽ ഉൾപ്പെട്ട ദ്വീപാണു സെന്റിനൽ. ഇതിനു തെക്കായി
ആൻഡമാൻ ദ്വീപിൽ ഒരുകൂട്ടം കാട്ടാനകളുണ്ട്. എന്നാൽ ഇവ ഇന്ത്യയിൽ മറ്റുള്ള ഇടങ്ങളിലുള്ളതുപോലെ തദ്ദേശീയമായി ഇവിടെ വളർന്നവയല്ല. മറിച്ച് ഇങ്ങോട്ടേക്ക് എത്തിച്ച ആനകൾ കാട്ടിലേക്ക് ഇറങ്ങി കാട്ടാനക്കൂട്ടമായി മാറിയതാണ്.
ന്യൂഡൽഹി ∙ തെക്കുപടിഞ്ഞാറൻ കാലവർഷം മേയ് 31നു കേരളത്തിലെത്തിയേക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പരമാവധി 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ പോകാം. സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിലെത്തുന്നത്. 2015 ൽ ഒഴികെ 2005 മുതൽ 2023 വരെ കേരളത്തിലെ കാലവർഷം സംബന്ധിച്ച പ്രവചനം ശരിയായിരുന്നുവെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം ∙ കാലവർഷം അടുത്തയാഴ്ചയോടെ ആൻഡമാനിൽ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 19 ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണു വിലയിരുത്തൽ. സാധാരണയായി മേയ് 22 ന് ആണ് ആൻഡമാൻ ഉൾക്കടലിൽ കാലവർഷം ആരംഭിക്കുക.
സഞ്ചാരികൾ എപ്പോഴും പോകാൻ കൊതിക്കുന്ന ഒരു സ്ഥലമാണ് ആൻഡമാൻ. ഇപ്പോൾ ഇതാ ആൻഡമാനിലേക്ക് യാത്ര പോകാൻ ഒരു സുവർണാവസരവുമായി ഐ ആർ സി ടി സിയുടെ വിമാനയാത്രാ പാക്കേജ്. ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്പറേഷൻ ലിമിറ്റഡ് (IRCTC) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യാത്ര.
ഇന്ത്യയിൽ ഒരേയൊരു സജീവ അഗ്നിപർവതമാണ് ഉള്ളത്. അത് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലാണ്. ബാരൻ ഐലൻഡ് എന്ന് ഈ അഗ്നിപർവതമുൾപ്പെടുന്ന ദ്വീപ് അറിയപ്പെടുന്നു.
ടൂറിസം ആഗോളതലത്തിൽ വളർന്നിട്ടും വിനോദസഞ്ചാരികൾക്കു പ്രവേശനമില്ലാതെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലുള്ള നോർത്ത് സെന്റിനൽ ദ്വീപ്. സന്ദർശിച്ചാൽ മരണം ഉറപ്പ്. ലോകസഞ്ചാരിയായ മാർക്കോപോളോ ‘ക്രൂരവും ദയാരഹിതരുമായ’ നിവാസികൾ എന്നു വിശേഷിപ്പിച്ച ഇവിടത്തെ ഗോത്രസമൂഹം സന്ദർശകരെ ആരെയും തിരികെ
സൂപ്പര്‍ഹിറ്റായ 'അന്നയും റസൂലും' എന്ന രാജീവ് രവി ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ. പിന്നീട് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലും വേഷമിട്ട ആന്‍ഡ്രിയ പാട്ടെഴുത്തുകാരിയായും ഗായികയായും ആരാധകരുടെ ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചു. ഇപ്പോഴിതാ മനോഹരമായ വെക്കേഷന്
Results 1-10 of 55