ADVERTISEMENT

കൊച്ചി /ന്യൂഡൽഹി∙ ലയനത്തോടെ ജിയോയും ഡിസ്നി ഹോട്സ്റ്റാറും ഇനി ഒന്ന്. ജിയോ ഹോട്സ്റ്റാർ. ഹോട്സ്റ്റാറിലെ സിനിമകളും സീരീസുകളും ഐപിഎൽ പോലുള്ള സ്പോർട്സ് പരിപാടികളുമെല്ലാം ഇനി ജിയോ വരിക്കാർക്കും ലഭിക്കും. ലയന ചർച്ചകളും മുന്നോടിയായുള്ള പരസ്പര സഹകരണവും മാസങ്ങളായി നടക്കുകയായിരുന്നെങ്കിലും യഥാർഥ ലയനം അടുത്തിടെയാണുണ്ടായത്.

jio-star-new - 1

ജിയോയുടെ വിപുലമായ ടെലികോം ശൃംഖല ഉപയോഗപ്പെടുത്തി ഹോട്സ്റ്റാറിന്റെ ഡിജിറ്റൽ ഉള്ളടക്കം ഇന്ത്യയിൽ പ്രചരിപ്പിക്കുകയും വരിക്കാർക്ക് ഇങ്ങനെയൊരു സൗകര്യം ലഭിക്കുന്നതിലൂടെ ജിയോയുടെ ആധിപത്യം ഇന്ത്യൻ വിപണിയിൽ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം. ഇരു കമ്പനികൾക്കും അതിനാൽ നേട്ടമാണ് ഡീൽ.

Birbhum, West Bengal, India - December 27th 2022: An Indian woman with smart phone looking at disney plus hotstar app at home
Birbhum, West Bengal, India - December 27th 2022: An Indian woman with smart phone looking at disney plus hotstar app at home

നെറ്റ്ഫ്ലിക്സും പ്രൈമും സോണിലിവും ഡിസ്നി ഹോട്സ്റ്റാറിനു കാര്യമായ മത്സരം ഇന്ത്യയിൽ സൃഷ്ടിച്ചിരുന്നു. വരിക്കാരെ ലഭിക്കാനും ലഭിച്ചവരെ നിലനിർത്താനും ബുദ്ധിമുട്ടുകയായിരുന്നു ഹോട്സ്റ്റാർ. ജിയോയുമായി ചേരുമ്പോൾ ലക്ഷക്കണക്കിനു വരിക്കാരെ ഒറ്റയടിക്കു ലഭിക്കുകയാണ്. ജിയോയുടെ സിനിമകളും ലഭിക്കും. വരിക്കാർക്ക് സീരീസുകളും ഹോളിവുഡ് സിനിമകളും അടങ്ങുന്ന ഡിജിറ്റൽ ഉള്ളടക്കം ലഭിക്കാൻ മറ്റു കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതിയും ചെലവും ജിയോയ്ക്ക് കുറയുകയും ചെയ്യും.

കൂടുതൽ ഇന്ത്യൻ ഭാഷകളിലും ഉള്ളടക്കം ലഭിക്കും. സാങ്കേതികവിദ്യ മെച്ചപ്പെടുകയും എഐ ഉപയോഗിച്ച് വരിക്കാരുടെ അഭിരുചി മനസ്സിലാക്കി അതനുസരിച്ചുള്ള ഉള്ളടക്കം നൽകുകയും ചെയ്യുന്ന രീതിയും ഹോട്സ്റ്റാറിലൂടെ വരുന്നതാണ്. വിപണനവും ഇനി ഒരുമിച്ചായിരിക്കും. ഏപ്രിൽ മുതൽ ഇരു കമ്പനികളുടെയും ധനകാര്യ വിഭാഗവും ഒരുമിച്ച് ഒറ്റ കമ്പനിയെന്ന പോലെ പ്രവർത്തിക്കും.

ഐപിഎൽ ഇനി സൗജന്യമല്ല

ന്യൂഡൽഹി ∙ ലയനത്തോടെ 50 കോടിയിലധികം ഉപയോക്താക്കളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായി ജിയോ ഹോട്സ്റ്റാർ മാറി. ജിയോ ഹോട്സ്റ്റാർ ആരംഭിച്ചതോടെ ഇരു ആപ്പുകളും ഉപയോഗിക്കുന്നവർ ജിയോ ഹോട്സ്റ്റാർ സൈറ്റിലേക്കായിരിക്കും റി ഡയറക്ട് ചെയ്യപ്പെടുക. ഡിസ്നി ഹോട്സ്റ്റാർ ആപ് പുതിയ ജിയോ ഹോട്സ്റ്റാർ ആപ്പായി അപ്ഡേറ്റാകും.

jio-cinema

ഹോളിവുഡ് സിനിമകളും പ്രത്യേക പ്രോഗ്രാമുകളും ഒഴികെയുള്ള മിക്ക ഉള്ളടക്കങ്ങളിലേക്കും സൗജന്യ ആക്സസ് ഉണ്ടായിരിക്കുമെന്ന് ജിയോ ഹോട്സ്റ്റാർ അറിയിച്ചു. പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുമ്പോൾ നിലവിലുള്ള ഡിസ്‌നി+ ഹോട്സ്റ്റാർ വരിക്കാർക്ക് ഒരു മാറ്റവും ഉണ്ടാകില്ല. ഡിസ്നി+ ഹോട്സ്റ്റാർ സബ്‌സ്‌ക്രൈബർമാർക്ക് അവരുടെ നിലവിലെ പ്ലാനുകളായ മൊബൈൽ (149), സൂപ്പർ (299), പ്രീമിയം (പരസ്യരഹിതം) (349) എന്നിവ 3 മാസത്തേക്ക് തുടരാനാകും.

അതേസമയം, ജിയോ സിനിമ പ്രീമിയം വരിക്കാരെ അവരുടെ പ്ലാനുകളുടെ ശേഷിക്കുന്ന കാലയളവിലേക്ക് ജിയോ ഹോട്സ്റ്റാർ പ്രീമിയത്തിലേക്ക് മാറ്റും. അതോടൊപ്പം നിലവിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ യുപിഐ ആപ്പുകളിലും ക്രെഡിറ്റ് കാർഡുകളിലെയും ഓട്ടോപേ റദ്ദാക്കിയേക്കും.

2024ൽ മുംബൈ ബാറ്റർ തിലക് വർമയെ സ്റ്റംപ് ചെയ്തു പുറത്താക്കുന്ന ഡൽഹി നായകൻ ഋഷഭ് പന്ത്. (Photo by Money SHARMA / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
Photo by Money SHARMA / AFP

രാജ്യത്തെ ക്രിക്കറ്റ് ആരാധകർക്ക് കനത്ത തിരിച്ചടിയായേക്കാവുന്ന പുതിയ തീരുമാനവും ജിയോ ഹോട്സ്റ്റാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ജിയോ സിനിമയിൽ സൗജന്യമായി കാണാമായിരുന്ന ഐപിഎൽ ജിയോ ഹോട്സ്റ്റാറിൽ ഇനി സൗജന്യമായിരിക്കില്ല. ഏതാനും മിനിറ്റുകൾ മാത്രമായിരിക്കും ഐപിഎൽ മത്സരങ്ങൾ സൗജന്യമായി കാണാനാവുക. 

അതു കഴിഞ്ഞാൽ 3 മാസത്തേക്ക് 149 രൂപയുടെ ഏറ്റവും കുറഞ്ഞ സബ്സ്ക്രിപ്ഷൻ എടുത്താൽ മാത്രമേ ഐപിഎൽ മത്സരങ്ങൾ തത്സമയം കാണാനാകൂ. പരസ്യങ്ങൾ കൂടി ഉൾപ്പെടുന്ന പ്ലാനാണിത്. പരസ്യങ്ങൾ ഒഴിവാക്കിയുള്ള കുറഞ്ഞ പ്ലാനിന് 499 രൂപ നൽകണം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Jio Hotstar, the merged entity of Jio and Disney Hotstar, is now India's largest OTT platform. This merger brings together a massive library of movies, series, and sports content, including the IPL, under one roof.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com