ADVERTISEMENT

തോട്ടട∙ ഗവ. പോളിടെക്നിക് കോളജ് മൈതാനത്തിന്റെ നവീകരണ പ്രവൃത്തി അടുത്ത മാസം ആരംഭിക്കും. നവീകരണത്തിനായി ഒരു കോടി രൂപയാണ് വകയിരുത്തിയത്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ശ്രമ ഫലമായി സംസ്ഥാന ബജറ്റിലാണ് തുക അനുവദിച്ചത്. കായിക മന്ത്രാലയത്തിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമാണ പ്രവൃത്തിയുടെ ചുമതല.

നിലവിലെ മൈതാനം വീതി കൂട്ടി മണ്ണിട്ട് നിരപ്പാക്കുകയാണ് പ്രധാനമായും ചെയ്യുക. ഇതോടെ മൈതാനത്തിനു 110 മീറ്റർ നീളവും 70 മീറ്റർ വീതിയും കൈവരും. കളി സ്ഥലത്തിന് (പ്ലെയിങ് ഏരിയ) 96 മീറ്റർ നീളവും 50 മീറ്റർ വീതിയുമുണ്ടാകും. ഇരു ഭാഗത്തുമായി 3 സ്റ്റെപ്പ് ഗാലറി പണിയും. ഡ്രെയ്നേജ് സംവിധാനം ഒരുക്കും. മൈതാനത്തിന്റെ പടിഞ്ഞാറ് വശത്ത് 29 മീറ്റർ നീളത്തിലും 17 മീറ്റർ‌ വീതിയിലും വോളിബോൾ കോർട്ട് പണിയും. വോളിബോൾ കോർട്ടിൽ ഫ്ലഡ് ലിറ്റ് സംവിധാനം ഒരുക്കും. കോർട്ടിനു ചുറ്റും 6 മീറ്റർ ഉയരത്തിൽ വേലിയും പണിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com