ADVERTISEMENT

കോട്ടയം ∙ വ്യത്യസ്‌തമായ ആചാരാനുഷ്‌ഠാനങ്ങളും പൂജാക്രമങ്ങളും ആണ് തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലേത്. ഇത്തവണ പക്ഷേ, ഉത്സവം താന്ത്രിക ചടങ്ങുകള്‍ മാത്രമായിട്ടാണ് നടത്തുന്നത്. ലോക്ഡൗണ്‍ കാലയളവിലും പൂജാ സമയങ്ങളില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. 

എല്ലാ ദിവസവും പുലർച്ചെ രണ്ടുമണിക്കാണ് ഇവിടെ പള്ളിയുണർത്തൽ. രണ്ടിന് പള്ളിയുണർത്തൽ കഴിഞ്ഞാൽ 2.30ന് നിർമാല്യദർശനം. 3.30 നു അഭിഷേകവും തുടർന്ന് ഉഷനിവേദ്യവും നടക്കും. 8.15ന് പന്തീരടിപൂജ. 11ന് നവകാഭിഷേകം കഴിഞ്ഞ് 12.15നാണ് ഉച്ചപൂജ. വൈകിട്ട് അഞ്ചിനാണ് നടതുറക്കുന്നത്. സൂര്യന്റെ അയനം ആസ്പദമാക്കിയാണ് പൂജകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ സമയക്രമത്തില്‍ നേരിയ വ്യത്യാസം വരാം. 

കൂടാതെ സൂര്യഗ്രഹണസമയത്തും ചന്ദ്രഗ്രഹണസമയത്തും അശുദ്ധിയേൽക്കാത്ത ക്ഷേത്രമാണ് തിരുവാർപ്പിലേത്. ഗ്രഹണസമയത്തു പോലും ക്ഷേത്രത്തിലെ ആചാരാനുഷ്‌ഠാനങ്ങൾക്കും പൂജകൾക്കും മുടക്കം വരുത്താറില്ല. എല്ലാ ക്ഷേത്രങ്ങളിലും ഉത്സവകാലത്ത് ഉത്സവബലി പതിവാണ്. എന്നാൽ തിരുവാർപ്പിൽ ഉത്സവബലി നടത്താറില്ല. എന്നാൽ ഇതിനുപകരമായി ഉത്സവത്തിന് ശ്രീഭൂതബലി പതിവുണ്ട്. 

thiruvarppu sree krishna temple
തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിളക്കെടുപ്പ് ചടങ്ങിൽനിന്ന്.

രാവിലെ പന്തീരടിപൂജ കഴിഞ്ഞും അത്താഴ ശ്രീബലി കഴിഞ്ഞുമാണ് ഈ ചടങ്ങ് നടത്തുന്നത്. വിളക്ക് വയ്‌ക്കാതെ പാണികൊട്ടുന്ന പതിവും ഈക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് കൂടുതൽ വാദ്യങ്ങൾ ഇവിടെ ഉപയോഗിക്കാറുണ്ട്. കൊടിയേറ്റിനുശേഷം ആണ് ഇവിടെ വിഷു പൂജ നടത്തുന്നത്. കൊടിയേറി കണി കാണണം എന്നാണ് തിരുവാർപ്പിലെ ക്ഷേത്രാചാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com