വലിയപാലത്തിന്റെ ബീമിൽ ആൽ; ‘തണലെന്ന് കരുതി’ അധികൃതർ

Mail This Article
×
റാന്നി ∙ വലിയപാലത്തിനു ഭീഷണി ഉയർത്തി ബീമുകളിൽ ആൽ വളരുന്നു. അവ വെട്ടി നീക്കാൻ നടപടിയുണ്ടാകുന്നില്ല. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പാലമാണിത്. പിഡബ്ല്യുഡി പാലം വിഭാഗമാണു നിർമിച്ചതെങ്കിലും ഇപ്പോൾ കെഎസ്ടിപിയുടെ ചുമതലയിലാണ്. അടുത്തിടെ പാലത്തിൽ പെയിന്റ് പൂശിയപ്പോൾ വശത്തു വളരുന്ന ആലിന്റെ തൈകൾ വെട്ടി നീക്കിയിരുന്നു.
എന്നാൽ അവ വീണ്ടും ഊർജസ്വലതയോടെ തഴച്ചു വളരുകയാണ്. ചെറുതും വലുതുമായ 6 തൈകൾ വളരുന്നുണ്ട്. പാലത്തിന്റെ കൈവരിയേക്കാൾ ഉയരത്തിൽ വളർന്നു നിൽക്കുകയാണവ. തൈകൾ വെട്ടി നീക്കിയില്ലെങ്കിൽ ബീമുകൾക്കു ബലക്ഷയം നേരിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.