ഡോ.പി.എ. ഇബ്രാഹിം ഹാജിക്ക് എക്‌സലൻസി അവാർഡ് സമ്മാനിച്ചു

Mail This Article
ദുബായ് ∙ ഗ്രാൻഡ് മീലാദ് കോൺഫറൻസിന്റെ ഭാഗമായി ഏർപ്പെടുത്തിയ എക്‌സലൻസി അവാർഡിന് വ്യവസായിയും വിദ്യാഭ്യാസ സംരംഭകനും പീസ് എഡ്യൂക്കേഷന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. പി. എ. ഇബ്രാഹിം ഹാജിക്കു സ്വദേശി കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഇബ്രാഹിം അഹ്‌മദ് അൽ ഹമ്മാദി സമ്മാനിച്ചു. യുഎഇയിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച സംഭാവനക്കാണ് അവാർഡ്.
വര്‍ഷങ്ങളായി ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുള്ള ഡോ.പി.എ.ഇബ്രാഹിം ഹാജി മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും മലബാര്‍ ഗോള്‍ഡ് & ഡയമണ്ടിന്റെയും കോ ചെയര്‍മാന്‍ കൂടിയാണ്. അതോടൊപ്പം മറ്റു നിരവധി വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുകയും അത് വഴി ധാരാളം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു.
ഡോ. മുഹമ്മദ് ഖാസിം, ഡോ. അബ്ദുൽ കരീം വെങ്കിടങ്ങ്, സലീംഷ ഹാജി, ബഷീർ തിക്കോടി, ഡോ. നാസർ വാണിയമ്പലം, എൻജിനീയർ നഈം കണ്ണൂർ, യഹ്‌യ സഖാഫി ആലപ്പുഴ, നിയാസ് ചൊക്ലി, മുഹമ്മദ് നൗഫൽ അസ്ഹരി, നസീർ ചൊക്ലി, സിദിഖ് ബാലുശ്ശേരി എന്നിവർ സംബന്ധിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ സൂം വഴി പ്രസംഗിച്ചു.