ഗുജറാത്തിൽ 4000 കോടിയുടെ നിക്ഷേപത്തിന് ലുലു

Mail This Article
×
ദുബായ് ∙ ഗുജറാത്തിൽ ഷോപ്പിങ് മാൾ, ഭക്ഷ്യ സംസ്കരണം, ലോജിസ്റ്റിക് മേഖലകളിൽ 4000 കോടി രൂപ മുതൽ മുടക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ചു.
വൈബ്രന്റ് ഗുജറാത്ത് ബിസിനസ് സമ്മിറ്റിലാണ് പ്രഖ്യാപനം. പദ്ധതികളുടെ നിർമാണം ഉടൻ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്തത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മുഖ്യാതിഥിയായി.
English Summary:
Vibrant Gujarat Global Summit: Lulu Group Chairman M.A. Yousuf Ali to invest 4,000 crore in Gujarat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.