ADVERTISEMENT

മനാമ ∙ ജീവിതത്തിന്റെ സ്വപ്നങ്ങളും കുടുംബത്തിന്റെ പ്രതീക്ഷകളുമെല്ലാം പത്തു മിനുട്ട് കൊണ്ട് അഗ്നി ചാരമാക്കിയപ്പോൾ ആലംബഹീനരായിത്തീർന്ന ഒരു കൂട്ടം ആളുകൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ മനാമ സൂഖ് ഫയർ ഹെൽപ്പ് സംഘടിപ്പിച്ച  യോഗം വിളിച്ചു കൂട്ടിയപ്പോൾ സാന്ത്വനമേകാൻ തയാറായി എത്തിയത് 65 ഓളം സംഘടനകൾ. ഇവയിൽ 99 ശതമാനം സംഘടനകളും മലയാളികളുടേത് മാത്രമാണെന്നതും ഏറെ ശ്രദ്ധേയമാണ്. 

അഗ്നിബാധ ഉണ്ടായ അടുത്ത ദിവസങ്ങളിൽ തന്നെയാണ് മലയാളി സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ  ഇത്തരം ഒരു കൂട്ടായ്മ  വാട്സ്‌ ആപ്പ് ഗ്രൂപ്പിൽ ഉണ്ടാക്കിയത്. നാല് സംഘടനകളിൽ തുടങ്ങി പത്ത് ദിവസം കൊണ്ട് തന്നെ 50 ഓളം സംഘടനകൾ കൂട്ടായ്മയ്ക്ക് പിന്തുണ അറിയിക്കാൻ രംഗത്തെത്തുകയായിരുന്നു. സംഘടനകൾക്ക് കഴിയാവുന്ന സഹായങ്ങൾ പലരും ചെയ്തു തുടങ്ങി. കഴിഞ്ഞ  ദിവസം മനാമ കെ-സിറ്റിയിൽ  ഇതിൽ ഉൾപ്പെട്ട സംഘടനാപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തപ്പോൾ ബഹ്‌റൈൻ നിയമങ്ങൾക്കനുസൃതമായി തങ്ങളാൽ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ തയാറാണെന്ന്  5 സംഘടനകളും ഉറപ്പ് നൽകി.

കൂടാതെ ഇന്ത്യൻ എംബസിയുടെയും ബഹ്‌റൈൻ അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങളും ഷോപ്പുകളുടെ സ്പോൺസർമാരുമായി സഹകരിച്ചു നേടിയെടുക്കേണ്ട ആനുകൂല്യങ്ങളും സംഘടനാ പ്രതിനിധികൾ ചർച്ച ചെയ്തു. തീപിടുത്തത്തിന്റെ ഭാഗമായി വരുമാനം നിലച്ചു പോയവർക്ക് അത്യാവശ്യമായി വരുന്ന കാര്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തു കൊടുക്കുവാൻ യോഗം തീരുമാനിച്ചു. അർഹരായവർക്ക് ആക്‌ഷൻ കമ്മിറ്റിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകളും നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചവർക്ക്  യാത്ര കിറ്റുകളും, ഇന്ത്യൻ എംബസി മുഖേന ഫ്ലൈറ്റ് ടിക്കറ്റുകളും, നൽകിയിട്ടുണ്ട്. 

English Summary:

Manama Souq Fire: 65 Associations Came for Help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com