റമസാനിൽ യുഎഇയിലെ സ്വകാര്യമേഖല ജീവനക്കാരുടെ ജോലി സമയം കുറയ്ക്കും

Mail This Article
ദുബായ്∙ റമസാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. എന്നാൽ, ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി റമസാനിലെ ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളിൽ കമ്പനികൾക്ക് ഫ്ലെക്സിബിൾ അല്ലെങ്കിൽ റിമോട്ട് വർക്ക് രീതികൾ ഏർപ്പെടുത്താവുന്നതാണെന്ന് വ്യക്തമാക്കി. യുഎഇ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്കുള്ള റമസാൻ പ്രവൃത്തി സമയം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
സർക്കുലർ അനുസരിച്ച് മന്ത്രാലയങ്ങളുടെയും ഫെഡറൽ അധികാരികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതൽ 12 വരെയും ആയിരിക്കും. ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും മാർച്ച് 1 ന് റമസാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.