‘ജോജി’ വരുന്നു; പാക്ക്അപ്പ് വിഡിയോ
Mail This Article
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ജോജിയുടെ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ പാക്ക്അപ്പ് ചിത്രം അണിയറപ്രവർത്തകർ പ്രേക്ഷകർക്കായി പങ്കുവച്ചു.
എരുമേലിയാണ് പ്രധാനലൊക്കേഷൻ. നടനെന്ന നിലയില്‍ ശ്രദ്ധേയനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 2016 ല്‍ ‘മഹേഷിന്റെ പ്രതികാരം’, 2017 ല്‍ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ , 2020ല്‍ ‘ജോജി’. ഈ മൂന്നു ചിത്രത്തിലും ഫഹദ് തന്നെയാണ് നായകന്‍. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതുന്നു.
ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവര്‍ക്കൊപ്പം കുറച്ചു പുതുമുഖങ്ങളും സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വില്യം ഷെയ്ക്സ്പിയറിന്റെ 'മാക്ബത്ത്' എന്ന കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത്
ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിൽ ആണ് നിർമാണം. ഛായാഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്- കിരണ്‍ ദാസ്, പ്രൊഡക്‌ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മസ്ഹര്‍ ഹംസ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന.