‘ആനന്ദ’ത്തിലെ കുപ്പി; നടൻ വിശാഖ് നായര് വിവാഹിതനാകുന്നു

Mail This Article
‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ നടന്‍ വിശാഖ് നായർ വിവാഹിതനാകുന്നു. ജയപ്രിയ നായർ ആണ് വധു.
‘ജീവിതത്തിലെ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഇതാണ് എന്റെ നവവധു ജയപ്രിയ നായർ. ഞങ്ങൾ വിവാഹിരാകുന്നു. എല്ലാവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണം.’–ജയപ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് വിശാഖ് കുറിച്ചു.
ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.
‘ആനന്ദം’ സിനിമയിലൂടെ അഭിനയരംത്തെത്തിയ വിശാഖ് ഒരുപിടി മലയാളചിത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറി. പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. ഇതിനിടെ ഒരു ഹിന്ദി ആൽബത്തിലും വിശാഖ് അഭിനയിച്ചിരുന്നു.