‘ചാവേറി’ന്റെ മണലിൽ തീർത്ത ദൃശ്യവിസ്മയം മുനമ്പത്ത്
Mail This Article
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ തരംഗമായിമാറിയ ‘ചാവേർ’ ഫസ്റ്റ് ലുക്കിന് മുനമ്പത്ത് മണൽ ശിൽപം. വ്യത്യസ്തമായ മീഡിയങ്ങളിൽ ആർട് ഇൻസ്റ്റലേഷൻ ചെയ്യുന്ന ശിൽപിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷാണ് ‘ചാവേറി’ന്റെ ഫസ്റ്റ് ലുക്ക് കണ്ട് അതിനെ അതിമനോഹരമായ മണൽ ശിൽപമാക്കിമാറ്റിയത്. ശിൽപിക്ക് ആദരമർപ്പിക്കുവാൻ താരങ്ങളും അണിയറ പ്രവർത്തകരും നേരിട്ടെത്തി. പാറപോലെ ഉറച്ച മനസ്സും നിലപാടുകളും തത്വസംഹിതകളുമുള്ള മൂന്നുപേരുടെ, കല്ലിൽ കൊത്തിവെച്ചതുപോലുള്ള രൂപവുമായി പുറത്തിറങ്ങിയ, അമേരിക്കയിലെ റഷ്മോർ മലനിരകളെ ഓർമിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റർ എങ്ങും ചർച്ചാവിഷയമായിരിക്കുകയാണ്. അതോടൊപ്പം ഇപ്പോൾ മുനമ്പത്തൊരുങ്ങിയ ഈ കൂറ്റൻ മണൽശിൽപവും പ്രേക്ഷകമനസ്സിൽ ആവേശത്തിര തീർത്തിരിക്കുകയാണ്.
പ്രേക്ഷകർ ഏറ്റെടുത്ത 'സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍', 'അജഗജാന്തരം' എന്നീ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ത്രില്ലർ ചിത്രമായ 'ചാവേർ' പ്രഖ്യാപനം മുതൽ സിനിമാപ്രേമികള്‍ ഏറ്റെടുത്ത സിനിമയാണ്. ടിനുവും ചാക്കോച്ചനും ആദ്യമായി ഒന്നിക്കുന്ന സിനിമയിൽ അശോകൻ എന്ന കഥാപാത്രമായാണ് ചാക്കോച്ചനെത്തുന്നത്. ആന്റണി വർഗീസും അർജുൻ അശോകനുമാണ് ചാക്കോച്ചനോടൊപ്പം പ്രാധാന്യമുള്ള വേഷങ്ങളിൽ ചിത്രത്തിലുള്ളത്.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്,സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ., സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഡിസൈൻസ്: മക്ഗുഫിൻ, ഓൺലൈൻ പിആർ: അനൂപ് സുന്ദരൻ, പിആർഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്റ്.