‘ഒരു തൂവൽ കാറ്റേതോ....’ ബ്രദേഴ്സ് ഡേയിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്ത്

Mail This Article
പൃഥ്വിരാജിന്റെ ഓണച്ചിത്രം ബ്രദേഴ്സ് ഡേയിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘ഒരു തൂവൽ കാറ്റേതോ....’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സംവിധായകൻ ജിസ് ജോയുടേതാണ് വരികൾ. ഫോർ മ്യൂസിക്സ് ഈണം പകർന്ന ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് കാർത്തിക്കാണ്. ട്രാഫിക്, ഹൗ ഓൾഡ് ആർ യു എന്നീ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ബ്രദേഴ്സ് ഡേയുടെ നിർമ്മാതാവ്.
പൃഥ്വിരാജും ധർമ്മജനും ഒരുമിച്ച് നിൽക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. ചിത്രത്തിലെ നിശ്ചല ദൃശ്യങ്ങള്‍ കൂട്ടിച്ചേർത്തു കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ലിറിക്കൽ വിഡിയോയിൽ കോറസിന് വളരെ പ്രാധാന്യമുണ്ട്. ഒൻപത് കുട്ടികൾ ചേർന്നാണ് കോറസ് പാടിയിരിക്കുന്നത്.
ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മിയ ജോർജ്, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. കോട്ടയം നസീർ, ധർമ്മജൻ ബോൾഗാട്ടി, വിജയരാഘവൻ, പൊന്നമ്മ ബാബു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. കലാഭവൻ ഷാജോൺ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.