അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്ത് അമൃതയും അഭിരാമിയും, മൃതദേഹത്തിനരികെ ഓടക്കുഴലും!
Mail This Article
അന്തരിച്ച ഓടക്കുഴൽ കലാകാരനും ഗായകരായ അമൃതയുടെയും അഭിരാമിയുടെയും പിതാവുമായ പി.ആർ.സുരേഷിന്റെ മൃതദേഹം പച്ചാളം ശ്മശാനത്തിൽ സംസ്കരിച്ചു. അമൃതയും അഭിരാമിയുമാണ് അച്ഛനു വേണ്ടി അന്ത്യകർമങ്ങൾ ചെയ്തത്. സുരേഷിന് അന്ത്യചുംബനം നൽകി വിങ്ങിപ്പൊട്ടിയ ഇരുവരെയും ചേർത്തു പിടിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അമ്മ ലൈലയെ ആശ്വസിപ്പിക്കാനും ചുറ്റുമുള്ളവർ പ്രയാസപ്പെട്ടു. സുരേഷിന്റെ ഓടക്കുഴലും മൃതദേഹത്തിനരികിൽ വച്ചിരുന്നു.
അച്ഛനെ മാറി മാറി ചുംബിച്ച് അമൃതയും അഭിരാമിയും, ചേർത്തുപിടിച്ച് ഗോപി സുന്ദർ, പൊട്ടിക്കരഞ്ഞ് അമ്മ
സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ചൊവ്വ വൈകിട്ടാണ് പി.ആർ.സുരേഷ് അന്തരിച്ചത്. തിങ്കളാഴ്ച വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടിൽ ഇന്ന് രാവിലെ 11 വരെ മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു.