എച്ച്ഡിപിഇ ബോട്ടിലിൽ പാലുമായി സാപിൻസ്
Mail This Article
കൊച്ചി∙ സാപിൻസ് ഒരു ലീറ്റര്‍ എച്ച്ഡിപിഇ ബോട്ടിലില്‍ ഫ്രഷ് പശുവിന്‍ പാല്‍ വിപണിയിലറിക്കി. വിപണനോദ്ഘാടനം നടി അനു സിതാരയ്ക്ക് ആദ്യബോട്ടിൽ നല്‍കി സാപിന്‍സ് ഫാം പ്രോഡക്ട്സ് എംഡി ജിജി തോമസും ഡയറക്ടര്‍ സിബി എന്‍. വര്‍ഗീസും നിര്‍വഹിച്ചു. മധ്യകേരളത്തിലെ റീട്ടെയ്ല്‍ സ്റ്റോറുകളിലും കേരളത്തിലുടനീളം ജിയോമാര്‍ട്.കോമിലും റിലയന്‍സ് ഔട്ട്‌ലെറ്റുകളിലും ഉല്‍പന്നം ലഭ്യമാണ്. 60 രൂപയാണ് വില. നിലവില്‍ അരലീറ്ററിന്റെ പോളിത്തീന്‍ കവറുകളിൽ മാത്രമായിരുന്നു ഫ്രഷ് മില്‍ക്ക് വിറ്റിരുന്നതെന്ന് ജിജി തോമസ് പറഞ്ഞു.
എച്ച്ഡിപിഇ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ പ്ലാസ്റ്റിക്കായതിനാൽ റീസൈക്കിൾ ചെയ്യാം. കനം കൂടുതലുള്ളതുകൊണ്ട് ബോട്ടിൽ പുനരുപയോഗിക്കുകയും ചെയ്യാം.. 70 ഡിഗ്രി വരെ ചൂടും ചെറുക്കും. വിപണിയുടെ പ്രതികരണം നോക്കി രണ്ടു ലീറ്ററിന്റെ ബോട്ടിൽ വിപണിയിലിറക്കാനും പരിപാടിയുണ്ട്.
കിഴക്കമ്പലത്ത് കമ്പനിക്കുള്ള സാപിൻസ് പ്ലാന്റിന് പ്രതിദിനം 50,000 ലീറ്റര്‍ പാല്‍ പ്രോസസ് ചെയ്യാനുള്ള ശേഷിയുണ്ട്. ടോണ്‍ഡ്, ഫുള്‍ ക്രീം തുടങ്ങി നാല് വകഭേദങ്ങളിലുള്ള പാലിനു പുറമേ തൈര് (പ്രതിദിനം 10,000 ലീറ്റര്‍), നെയ്യ് (1500 ലീറ്റര്‍), പനീര്‍, ബട്ടര്‍ (പ്രതിദിനം 2-3 ടണ്‍) എന്നിങ്ങനെയാണ് കമ്പനിയുടെ ശേഷി. കിഴക്കമ്പലത്ത് സ്വന്തമായുള്ള ഫാമിനു പുറമേ ക്ഷീരകര്‍ഷകരില്‍നിന്ന് ട്വന്റി20 വഴിയും കമ്പനി പാല്‍ വാങ്ങുന്നുണ്ട്. നിലവില്‍ എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നേരിട്ടുള്ള റീട്ടെയ്ല്‍ വിപണനം.