ADVERTISEMENT

കോട്ടയം ∙ മുന്നോട്ടുള്ള ജീവിതത്തിന് സുമനസ്സുകളുടെ സഹായം തേടി ഒരു കുടുംബം. ഈരാറ്റുപേട്ട ചാലമറ്റം നായാടിക്കുന്നേൽ സാം സലിമോനും (48) കുടുംബവുമാണ് നിത്യജീവിതത്തിന് നിവൃത്തിയിലാത്ത നിലയിലെത്തിയത്. സ്ട്രോക്ക് വന്നതിനെത്തുടർന്ന് രണ്ടു വർഷമായി ചികിത്സയിലാണ് സാം. ശരീരത്തിന്റെ വലതുവശം പൂർണമായി തളർന്ന ഇദ്ദേഹത്തിന്റെ സംസാരിശേഷി നഷ്ടമാകുകയും ഓർമശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കയുമാണ്. കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയിൽ കണ്ടക്റായി ജോലി ചെയ്തുവരവേ 2021ൽ പെട്ടെന്ന് അറ്റാക്ക് വരുകയും സ്ഥിതി പെട്ടെന്ന് വഷളായതിനാൽ ബൈപ്പാസ് സർജറി ചെയ്യുകയും ചെയ്തു. കെഎസ്ആർടിസിയിൽ നിന്ന് ലഭിച്ച സഹായമുപയോഗിച്ചായിരുന്നു സർജറി നടത്തിയത്. 

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തുക തിരികെ നൽകി. തുടർന്ന് ചികിത്സയിലിരികെ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് വീണ്ടും ജോലിക്കിറങ്ങുകയും ഡ്യൂട്ടിക്കിടയിൽ തലവേദന ഉണ്ടായതിനെത്തുടർന്ന് വീട്ടിലേക്ക് പോരുകയും പിന്നീട് സ്ട്രോക്ക് വരുകയും പെട്ടെന്ന് തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പെട്ടെന്ന് തന്നെ ഓപ്പറേഷൻ ചെയ്യണമെന്നും വൻ തുക കെട്ടിവയ്ക്കണമെന്നും ആശുപത്രിയധികൃതർ പറഞ്ഞതിനാൽ മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. രണ്ടു ദിവസം മുൻപ് കൊണ്ടുവന്നിരുന്നെങ്കിൽ സർജറി നടത്താമെന്ന് പറഞ്ഞ് മെഡിക്കൽ കോളജിലെ ഡോക്ടർ ശസ്ത്രക്രിയ നടത്താത്തതിനാൽ ആരോഗ്യം വഷളാകുകയും തുടർന്ന് മറ്റൊരു സ്വകാര്യാശുപത്രിയിലേക്കു മാറ്റുകയും അഡ്വാൻസ് വാങ്ങി ഉടൻതന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഘട്ടംഘട്ടമായി പണം തിരികെയടച്ചാൽ മതി എന്ന ഉറപ്പിന്മേലാണ് ശസ്ത്രക്രിയ നടത്തിയത്. കെഎസ്ആർടിസിയിൽ നിന്ന് സഹായം ലഭിച്ചതും കയ്യിലുള്ളതും കൂട്ടി വച്ച് കുറേ പണം അടച്ചു. 

700000 ലക്ഷം രൂപയാണ് ആശുപത്രിയിൽ ചിലവായത്. 320000 രൂപ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമ്പോൾ ബാക്കി അടയ്ക്കാനുണ്ടായിരുന്നു, പിന്നീട് കുറച്ചു പണം അടച്ചു, ഇനി 280000 രൂപ തിരികെ അടയ്ക്കാനുണ്ട്.  ശസ്ത്രക്രിയയുടെ ഭാഗമായി തലയോട്ടി എടുത്തുമാറ്റി വയറ്റിൽ വച്ചിരിക്കുകയാണ്, അതു തിരികെ വയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്കു വലിയ തുക ചിലവാകുന്നതിനാൽ സമയമായിട്ടും നടത്താൻ സാധിച്ചിട്ടില്ല. ഫിസിയോതെറപ്പി ചെയ്യാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും സാമ്പത്തികമില്ലാത്തതിനാൽ അതും സാധിക്കുന്നില്ല. പാലിയേറ്റീവ് സഹായത്താൽ വീൽചെയറും എയർബെഡ് സഹായവും ലഭിച്ചിട്ടുണ്ട്. ഭാര്യ മായയും മക്കളായ ഒൻപതാം ക്ലാസുകാരി ആൻലിയയും നാലുവയസ്സുകാരി ആൻമീവലുമടങ്ങുന്നതാണ് സാമിന്റെ കുടുംബം. സാമിനെ പരിചരിക്കേണ്ടതിനാൽ ജോലിക്കൊന്നും പോകാൻ സാധിക്കാത്ത നിലയിലാണ് ഭാര്യ മായ. സ്വന്തമായി വീടും സ്ഥലവുമിലാത്ത ഇവരുടെ താമസം വാടകവീട്ടിലാണ്.

ഫോൺ നമ്പർ: 9633078086
അക്കൗണ്ട് നമ്പർ: 67228344662
ഐഎഫ്എസ്‌സി കോഡ്: SBIN0070113. (ഈരാറ്റുപേട്ട ടൗൺ എസ്ബിഐ ശാഖ)

ഗൂഗിൾ പേ: 9633078086

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com