യൂറിക് അസിഡ് സംബന്ധമായ രോഗം; ചികിത്സാ സഹായം തേടി യുവാവ്
Mail This Article
കോട്ടയം ∙ യൂറിക് അസിഡ് സംബന്ധമായ രോഗത്താൽ ബുദ്ധിമുട്ടുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. ചാന്നാനിക്കാട് പാറയ്ക്കൽ തൊട്ടിയിൽ വി.കെ. അനീഷ്കുമാറാണ് സഹായം തേടുന്നത്. ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന നിർധന കുടുംബമാണ് അനീഷ്കുമാറിന്റേത്.
നാലു വർഷം മുൻപാണ് യൂറിക് അസിഡ് സംബന്ധമായ രോഗം അനീഷ്കുമാറിനു പിടിപെടുന്നത്. കാലുകളിലെ നഖം കൊഴിഞ്ഞുപോകുകയും കിടപ്പിലാകുകയും ചെയ്തു. 12 വയസ്സുള്ള അനീഷിന്റെ മൂത്ത മകനും തൈറോയ്‌ഡ് സംബന്ധമായ രോഗത്തിനു ചികിത്സയിലാണ്. ഭാര്യ സൗമ്യ വീട്ടു ജോലിക്കു പോയി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നാണ് ഈ നിർധന കുടുംബം കഴിയുന്നത്. എന്നാൽ ഈ വരുമാനം കൊണ്ടു അനീഷിന്റെ ചികിത്സക്കുള്ള വരുമാനം കണ്ടെത്തുന്നതിനോ ജീവിത ചെലവു നടത്തുന്നതിനോ സാധിക്കുന്നില്ല.
താമസിക്കുന്ന ഭവനത്തിന്റെ വാടക നൽകാൻ സാധിക്കാതെ വന്നതിനാൽ മറ്റൊരു വീട്ടിലേക്ക് മാറേണ്ടിവന്നു . അതിനാൽ സുമനസ്സുകളുടെ കാരുണ്യം കാത്തിരിക്കുകയാണ് ഈ നിർധന കുടുംബം. ഫെഡറൽ ബാങ്കിന്റെ ചിങ്ങവനം ശാഖയിൽ കെ.സൗമ്യയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ കെ.സൗമ്യ
∙ ഫെഡറൽ ബാങ്ക്, ചിങ്ങവനം ശാഖ
∙ അക്കൗണ്ട് നമ്പർ : 99980110790867
∙ IFSC : FDRL0001299
∙ ഫോൺ : 7510981059