കാൻസർ ബാധിതനായ പ്രസാദിന് ജീവൻ നിലനിർത്താൻ സുമനസുകൾ കനിയണം
Mail This Article
കാൻസർ രോഗം ബാധിച്ച 48 കാരൻ ചികിത്സ സഹായം തേടുന്നു. തിരുവനന്തപുരം ആർസിസി യിൽ ചികിത്സയിലാണ് കോട്ടയം എലിക്കുളം സ്വദേശിയായ പ്രസാദ്. അനുദിനം രോഗം വർധിച്ചുവരുന്നതിനാൽ ജീവൻ നിലനിർത്താൻ 10 കുത്തിവയ്പ്പുകൾ ഉടൻ നൽകേണ്ടതുണ്ട്. ഒരെണ്ണത്തിന്റെ വില ഒരുലക്ഷത്തി മുപ്പതിനായിരം രൂപയാണ്. പ്രസാദിന്റെ ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇതുവരെ വലിയ തുക ചികിത്സയ്ക്കായി ചെലവഴിച്ചു കഴിഞ്ഞു. ഇഞ്ചക്ഷനുള്ള തുക കണ്ടെത്താൻ കുംടുംബത്തിന് കഴിയില്ല. അതുകൊണ്ട് സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.
സഹായം നൽകാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
Prasad KT
State Bank of India
Account Number 37920053102
IFSC SBIN 0070137
ഗൂഗിൾ പേ നമ്പർ 9447808726