ADVERTISEMENT

ചേർത്തല∙ മകളുടെ ജീവൻ നിലനിർത്താൻ മത്സ്യത്തൊഴിലാളിയായ പിതാവ് വൃക്ക നൽകാൻ തയാർ; എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ആവശ്യമായ പണം കണ്ടെത്താനായില്ല. പാണാവള്ളി പുത്തൻ നികർത്തിൽ അരവിന്ദന്റെ മകൾ ആതിര(25)യുടെ ഇരു വൃക്കകളുമാണ് തകരാറിലായത്.

മകളുടെ ജീവൻ നിലനിർത്താൻ അരവിന്ദന്റെ വൃക്ക നൽകാൻ തയാറാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെത്തുടർന്ന് ശസ്ത്രക്രിയ്ക്കും തുടർചികിത്സയ്ക്കും  14 ലക്ഷത്തോളം രൂപ വേണമെന്നാണ് അറിയിച്ചത്.  ഇതുവരെയുള്ള ചികിത്സ നടത്തിയത് കടം വാങ്ങിയും മറ്റുള്ളവരുടെ സഹായത്തിലുമാണ്.

കഴിഞ്ഞ വർഷം ശ്വാസതടസ്സമുണ്ടായതിനെ തുടർന്നാണ് ആതിരയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ‌ ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി. അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്നാണ് നിർദേശം.

8 മാസമായി ആഴ്ചയിൽ 3 പ്രാവശ്യം ഡയാലിസിസിന് വിധേയയാകുന്നു.  ആതിരയുടെ മാതാവ് പ്രസന്ന കാൻസർ ബാധിച്ചതിനെത്തുടർന്ന് നാലുവർഷം മുൻപ് ശസ്ത്രക്രിയയ്ക്കു വിധേയയായി. ഇപ്പോഴും ചികിത്സയിലാണ്. ആതിരയുടെ ചികിത്സയ്ക്കായി അര‌ൂക്കുറ്റി എസ്ബിഐ ശാഖയിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. 

അക്കൗണ്ട്  നമ്പർ:  67225056257 

IFSC CODE:           0070513

ഫോൺ:              9562449223

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com