Activate your premium subscription today
തിരുവനന്തപുരം ∙ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ ഡോ.എം. കുഞ്ഞാമൻ (74) അന്തരിച്ചു. ശ്രീകാര്യം വെഞ്ചാവോടുള്ള വീട്ടിൽ ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ കാണുകയായിരുന്നു. ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
ഉഴവൂർ ∙ മുൻ രാഷ്ട്രപതിഡോ.കെ.ആർ. നാരായണന്റെ 18ാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം അർപ്പിച്ചു നാട്. ശാന്തിഗിരി ആശ്രമം, ഉഴവൂർ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ ദിനാചരണം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു.മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്
തിരുവനന്തപുരം ∙ കടലാസിൽ തയാറാക്കിയ വാക്യങ്ങൾ വിട്ട് ഒരു മണിക്കൂറോളം നീണ്ട സ്വതന്ത്രമായ പ്രസംഗം. ഇടയ്ക്കിടെ കുശലം പറച്ചിൽ. പ്രോട്ടോക്കോളും ചട്ടങ്ങളും വിടാതെയുള്ള പതിവു രീതിയിൽ നിന്നു വിഭിന്നമായി എല്ലാവരുമായി സ്വതന്ത്രമായി ഇടപെട്ട് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ.
പള്ളിക്കത്തോട് ∙ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നത് ഉത്തരേന്ത്യയെ വെല്ലുന്ന ജാതീയതയാണെന്നും വിഷയത്തിൽ സർക്കാർ നിലപാടിൽ ആശങ്കയുണ്ടെന്നും സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്. സിഎസ്ഡിഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കുംതല കെ.ആർ.നാരായണൻ ഫിലിം
കോട്ടയം ∙ പള്ളിക്കത്തോട് തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഇന്നു മുതൽ 15 വരെ അടച്ചിടാൻ കലക്ടർ ഡോ. പി.കെ.ജയശ്രീ ഉത്തരവിട്ടു. മുൻ നിശ്ചയിച്ച പരീക്ഷകൾ നടക്കും.
വെളിച്ചത്തിൽ ചിത്രീകരിച്ച് ഇരുട്ടത്തു കാണിക്കുന്ന കലയാണു ചലച്ചിത്രം എന്ന ചൊല്ലിനെ കൂട്ടുപിടിച്ചാൽ, കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ മെമ്മോറിയൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ചിത്രം അപ്പാടെ ഇരുണ്ടുകിടക്കുകയാണ്. ചലച്ചിത്രകല പഠിപ്പിക്കുന്ന ഈ സ്ഥാപനം വിവാദത്തിൽ വീണതു ചലച്ചിത്രബാഹ്യമായ കാരണങ്ങൾ കൊണ്ടാണ്. അവിടെ വിദ്യാർഥികൾ നടത്തുന്ന സമരത്തിന്റെ അലയൊലികൾ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ വേദിയിലേക്കുപോലും പടർന്നു.
ഉഴവൂർ ∙ മുൻ രാഷ്ട്രപതി ഡോ. കെ.ആർ.നാരായണന്റെ ജന്മശതാബ്ദി വർഷാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മദേശമായ ഉഴവൂരിൽ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ ഭാഗമായി നിർമിച്ച പുതിയ കെട്ടിടസമുച്ചയം നാളെ 11നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. സി.ആർ.ശങ്കരൻ നായർ
ഒരിക്കൽ, വീട്ടുമുറ്റത്തെ ചടങ്ങിൽ, ചേച്ചി കെ.ആർ ഗൗരിയുടെ കൈപിടിച്ച് നിറകൺചിരിയോടെ അദ്ദേഹം പറഞ്ഞു തുടങ്ങി: ‘‘കുറവിലങ്ങാട് ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവസാനത്തെ പരീക്ഷയ്ക്കു 12 രൂപ ഫീസടയ്ക്കണം. എവിടെനിന്നൊക്കെയോ കഷ്ടപ്പെട്ട് അവസാന ദിവസമായപ്പോഴേക്കും അച്ഛൻ 11 രൂപയുണ്ടാക്കി. ഒരു രൂപ കൂടി വേണം. അന്നു രാവിലെ ഫീസ് തികയാതെ വിഷമിച്ചു സ്കൂളിലേക്കു പോകുമ്പോൾ അയൽക്കാരനായിരുന്ന ഒരാൾ വിളിച്ച് ഒരു രൂപ തന്നു... ’’
ഉഴവൂർ ∙ മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണന്റെ സ്മൃതിമണ്ഡപം നവീകരണം പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. മുൻ രാഷ്ട്രപതിയുടെ 16ാം ചരമവാർഷികം നാളെ ആചരിക്കുന്ന വേളയിലാണു സമർപ്പണം.മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ഉഴവൂരിൽ ഡോ.കെ.ആർ.നാരായണന്റെ പ്രതിമ സ്ഥാപിക്കുന്നതിനു സർക്കാർ പിന്തുണ നൽകുമെന്ന് അദ്ദേഹം
മുൻ രാഷ്ട്രപതി കെ.ആര്. നാരായണന് ജീവിതത്തിലുടനീളം നിധി പോലെ കാത്തുസൂക്ഷിച്ച കടലാസുതുണ്ടുകളില് ചിലത് ഉപയോഗം കഴിഞ്ഞ ഏതാനും തപാൽ കവറുകളായിരുന്നു. എഴുതാപ്പുറം രണ്ടാമതുപയോഗിക്കാനായി ശ്രദ്ധയോടെ രണ്ടായി മുറിച്ചിരുന്ന അവയില് കുറിച്ചിരുന്നത് ഗാന്ധിജി ആയിരുന്നു. 1945 ഏപ്രില് 10ന്, ബോംബെ മലബാർ ഹില്ലിലെ
കേരളത്തിൽനിന്ന് ഉദിച്ചുയർന്നു വിശ്വപൗരനായി പ്രകാശം പരത്തിയ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന് ഇന്നു ജന്മശതാബ്ദി.കെ.ആർ. നാരായണന്റേത് എല്ലാ അർഥത്തിലും സാർവദേശീയ കാഴ്ചപ്പാടായിരുന്നു. ജ്ഞാനവും ഹൃദയവിശാലതയും സമന്വയിച്ച മഹാവ്യക്തിത്വം. അദ്ദേഹം ഉയർത്തിപ്പിടിച്ച ജനാധിപത്യ മൂല്യങ്ങളെയും ആദർശങ്ങളെയും നാം
ഭരണഘടനയുടെയും നിയമവാഴ്ചയുടെയും ഉത്തമ സംരക്ഷകനായിരുന്നു കെ.ആർ.നാരായണൻ. ഉപരാഷ്ട്രപതിയായിരിക്കെ രാജ്യസഭാ അധ്യക്ഷന്റെ കസേരയിലിരുന്നു നൽകിയ റൂളിങ്ങുകൾ, രാഷ്ട്രപതിയായിരിക്കെ
കോച്ചേരിൽ രാമൻ നാരായണന്റെ ജന്മശതാബ്ദി വേളയിൽ നാം ആഘോഷിക്കുന്നത് ആ ജീവിതം മാത്രമല്ല, അദ്ദേഹം അവശേഷിപ്പിച്ച പൈതൃകം കൂടിയാണ്: ജനാധിപത്യത്തിലുള്ള അടിയുറച്ച വിശ്വാസം, നീതിക്കും സമത്വത്തിനും വേണ്ടിയുള്ള അക്ഷീണ പ്രയത്നം,
കോട്ടയം ജില്ലയിലെ ഉഴവൂർ പെരുന്താനത്ത് ജനനം. കോച്ചേരി രാമൻ വൈദ്യരും പാപ്പിയമ്മയും മാതാപിതാക്കൾ. ഏഴു മക്കളിൽ നാലാമൻ. ‘ഞങ്ങളുടെ ബാല്യം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. പല രാത്രികളിലും വിശന്നുതളർന്നാണ് ഉറങ്ങിയിരുന്നത്. പൊടിയരിക്കഞ്ഞിയായിരുന്നു സ്ഥിരമായ ആഹാരം’ – നാരായണന്റെ മൂത്ത
വ്യക്തികളെയും അഭിപ്രായങ്ങളെയും ഏറെ വിലമതിച്ചിരുന്നു കെ.ആർ. നാരായണൻ. കൂടെ ജോലി ചെയ്തിരുന്നവർക്കും ലഭിച്ചു, അത്രത്തോളം അഭിപ്രായസ്വാതന്ത്ര്യം രാഷ്ട്രത്തിന്റെ പ്രഥമ പൗരനായിരുന്നപ്പോഴും ഇല്ലായ്മകളുടെ ഭൂതകാലം പങ്കിടാൻ മടിക്കാത്ത വ്യക്തിപ്രഭാവം; ഇല്ലാത്തവരെക്കുറിച്ചു വ്യാകുലപ്പെട്ടിരുന്ന
വാത്സല്യത്തിന്റെ ആൾരൂപമായിരുന്നു രാഷ്ട്രപതി കെ.ആർ.നാരായണൻ; ഒപ്പം ലക്ഷ്യബോധത്തിൽ വിട്ടുവീഴ്ചയില്ലാത്ത നായകനും. അദ്ദേഹത്തിന്റെ ഹൃദയവിശാലതയെക്കുറിച്ചു സ്റ്റാഫ് അംഗങ്ങളിൽ ഒരാൾക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ, പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ
രാജ്യത്തിന് എക്കാലവും അഭിമാനം പകരുന്ന ഒരു മാർഗതാരത്തിന്റെ നൂറാം ജന്മവാർഷികദിനമാണിന്ന്. ഒരു ജീവിതത്തിന് എത്രത്തോളം അർഥപൂർണമാകാമെന്ന് അറിയിച്ച്, കോട്ടയം ജില്ലയിലെ ഉഴവൂർ എന്ന ഗ്രാമത്തിൽനിന്നു ലോകത്തോളം വളർന്ന അപൂർവ വ്യക്തിത്വമായ കെ.ആർ.നാരായണന്റെ