ADVERTISEMENT

ന്യൂഡൽഹി ∙ ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തത്തിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സംശയം പ്രകടിപ്പിച്ചെന്ന് അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ ഭരണഘടന ബെഞ്ചിനു മുന്നി‍ൽ ചൂണ്ടിക്കാട്ടി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിനു മുന്നിലാണ് സിബൽ ഇക്കാര്യം ഉന്നയിച്ചത്. 

രാജ്യസഭയിൽ ഗൊഗോയ് നടത്തിയ കന്നിപ്രസംഗം സൂചിപ്പിച്ച് ‘സഹപ്രവർത്തകരിൽ ഒരാൾ ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തത്തിൽ സംശയമറിയിച്ചു’വെന്ന് സിബൽ പറഞ്ഞു. ‘സഹപ്രവർത്തകൻ എന്നാണു പറയുന്നതെങ്കിൽ അദ്ദേഹം സിറ്റിങ് ജഡ്ജിയായിരിക്കണമെന്നും വിരമിച്ചു കഴിഞ്ഞാൽ അവർ പറയുന്നതു ഞങ്ങൾക്കു ബാധകമാകില്ലെ’ന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. 

പാർലമെന്റിലെ നടപടികൾ കോടതികൾ ചർച്ചയാക്കരുതെന്നും പാർലമെന്റിൽ പോകാത്തതു കൊണ്ടാണ് എംപി കൂടിയായ സിബൽ ഇക്കാര്യം കോടതിയിൽ പറയുന്നതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പ്രതികരിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നതു തുടരുകയാണ്. ഇന്നും വാദം തുടരും.

English Summary : Kapil Sibal raised the former Chief Justice's speech in the court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com