മരക്കച്ചവടക്കാർ ലാഭമുണ്ടാക്കാൻ നോക്കുന്നതു തെറ്റാണോ: കാനം

Mail This Article
തിരുവനന്തപുരം∙ ലാഭകേന്ദ്രീകൃതമായ സമൂഹത്തിൽ മരക്കച്ചവടക്കാർ ലാഭം ഉണ്ടാക്കാൻ ശ്രമിച്ചതു തെറ്റാണെന്നു പറയാനാകുമോയെന്ന് സിപിഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുട്ടിൽ മരംമുറി വിവാദത്തിൽ ആദിവാസികളെ ഉൾപ്പെടെ ചൂഷണം ചെയ്തതു സംബന്ധിച്ചായിരുന്നു ഈ പ്രതികരണം.
‘‘വാഴക്കുല പോലെ വെട്ടി അടുത്തുള്ള കടയിൽ കൊണ്ടുപോയി മരം വിൽക്കാനാവില്ല. അതിനായി കരാറുകാരെ സമീപിക്കേണ്ടി വരും. 40%–60% വിലയൊക്കെയാവും ഉടമയ്ക്കു കിട്ടുക. ഇതൊന്നും പെട്ടെന്നൊരു ഉത്തരവു കൊണ്ടു മാറ്റാനാവില്ല. ഇതിനു പിന്നിൽ മാഫിയയാണ് എന്ന പ്രയോഗമൊന്നും ശരിയല്ല. മാഫിയയൊക്കെ യൂറോപ്പിലാണ്. ഇവിടെ ചില മരക്കച്ചവടക്കാരുൾപ്പെടെ ലാഭം കൊയ്യാൻ ശ്രമിച്ചിട്ടുണ്ടാവും. വനം കൊള്ള ഇപ്പോഴില്ല. പട്ടയ ഭൂമിയിൽ മരംകൊള്ള എന്നും പറയാനാവില്ല. അനധികൃത മരം മുറി നടന്നിട്ടുണ്ട്. അതിനെതിരെ കർശന നടപടി സ്വീകരിക്കും. നിലപാടിൽ പാർട്ടി ഒരു വെള്ളവും ചേർത്തിട്ടില്ല. സർക്കാരിന്റെ സ്വത്ത് അല്ലെങ്കിലും ആളുകൾ കൊള്ളയടിക്കുന്നുണ്ട്’’–കാനം പറഞ്ഞു.
English Summary: Kanam Rajendran on wood smuggling