ADVERTISEMENT

പെരിങ്ങോട്ടുകര (തൃശൂർ) ∙ യുവതിക്ക് അശ്ലീല വിഡിയോ അയയ്ക്കുകയും നിരന്തരം ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. അന്തിക്കാട് പൊലീസ് സ്റ്റേഷനു കീഴിലെ പെരിങ്ങോട്ടുകര പൊലീസ് ഔട്ട്പോസ്റ്റിൽ ഡ്രൈവറായ കൊടുങ്ങല്ലൂർ സ്വദേശി ജോസഫ് ക്ലീറ്റസിനെയാണ് റൂറൽ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെ സസ്‌പെൻഡ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെ മുന്നിലെത്തിയ ചാഴൂർ സ്വദേശിനിയുടെ മൊബൈൽ നമ്പർ ചോദിച്ചുവാങ്ങിയായിരുന്നു ഇത്തരം പ്രവൃത്തികൾ.  അന്തിക്കാട്  മുൻപും വിവിധ ആരോപണങ്ങളിൽ ഈ പൊലീസുകാരൻ പ്രതിയായിട്ടുണ്ട്. 

English Summary: Policeman suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com