സിപിഎമ്മിലെ കെ.വി. ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Mail This Article
കോട്ടയം∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.വി. ബിന്ദു തിരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയിലെ ധാരണ പ്രകാരം കേരള കോൺഗ്രസ് എം പ്രതിനിധി നിർമല ജിമ്മി രാജി വച്ചതിനെ തുടർന്നാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 22 അംഗ ഭരണ സമിതിയിൽ എൽഡിഎഫിനു 14ഉം യുഡിഎഫിന് 7ഉം വോട്ട് ലഭിച്ചു. കേരള ജനപക്ഷം സെക്കുലർ അംഗം ഷോൺ ജോർജ് വോട്ടെടുപ്പിൽനിന്നു വിട്ടു നിന്നു. രാധാ വി. നായരായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. ഇന്ന് ഉച്ചയ്ക്കുശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.
Content Highlight: Kottayam District Panchayat, KV Bindhu, CPM, Kerala Congress (M), Congress