നടൻ ജാവേദ് ഖാൻ അമ്രോഹി അന്തരിച്ചു; ഓർമയിൽ നിറഞ്ഞ് ‘നുക്കഡ്’, ‘ലഗാൻ’

Mail This Article
മുംബൈ ∙ മുതിർന്ന നടൻ ജാവേദ് ഖാൻ അമ്രോഹി അന്തരിച്ചു. ലഗാൻ, ചക്ദേ ഇന്ത്യ തുടങ്ങിയ സിനിമകളും നുക്കഡ് എന്ന ദൂരദർശൻ സീരിയലുമാണു ജാവേദ് ഖാനെ കൂടുതൽ പ്രശസ്തനാക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.
ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടിരുന്ന ജാവേദ്, ഒരു വർഷത്തോളമായി കിടപ്പിലായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയിലെ നഴ്സിങ് ഹോമിലായിരുന്നു മരണമെന്നു ചലച്ചിത്ര പ്രവർത്തകൻ രമേഷ് തൽവാർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷനിൽ (ഇപ്റ്റ) സജീവ അംഗമായിരുന്നു.
പുണെ എഫ്ടിഐഐയിൽനിന്ന് ബിരുദം നേടിയ ശേഷം നാടകങ്ങളിൽ പ്രവർത്തിച്ച ജാവേദ്, ചെറുതെങ്കിലും നിർണായക റോളുകളിൽ 150 സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ഒരു ഡസനോളം ടിവി ഷോകളിലും പങ്കെടുത്തു.
English Summary: Actor Javed Khan Amrohi Dies Of Lung Failure