'മകന് 18 തികഞ്ഞു'; മകന്റെയും പെൺസുഹൃത്തിന്റെയും സ്വകാര്യ ചിത്രങ്ങൾ വിവാദമായി, പ്രതികരിച്ച് ഉദയനിധി
Mail This Article
ചെന്നൈ∙ മകൻ ഇൻപനിധിയുടെയും പെൺസുഹൃത്തിന്റെയും സ്വകാര്യചിത്രങ്ങൾ വൈറലായതിനു പിന്നാലെ ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് തമിഴ്നാട് കായിക, യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിൻ. ഇത്തരം ദൃശ്യങ്ങള്‍ പരക്കുന്നുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‍റെ തന്‍റെ മകന് 18 വയസ്സ് തികഞ്ഞുവെന്നായിരുന്നു ഉദയനിധിയുടെ മറുപടി.
Read also: എനിക്കും ശ്വാസം മുട്ടുന്നു; രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല: മമ്മൂട്ടി
അത് മകന്‍റെ വ്യക്തിപരമായ കാര്യമാണ്. ഒരാളുടെ വ്യക്തപരമായ കാര്യങ്ങളിൽ ഇടപെടുന്നതിൽ പരിധിയുണ്ട്. തനിക്കും ഭാര്യയ്ക്കും മകനുമിടയിൽ സംസാരിക്കുന്ന കാര്യങ്ങൾ പൊതുസ്ഥലത്ത് പറയാനാവില്ലെന്നും ഉദയനിധി വ്യക്തമാക്കി.
നിരവധി പേരാണ് ഉദയനിധിയുടെ മറുപടിയെ പ്രശംസിച്ച് രംഗത്ത് എത്തിയത്. അതേസമയം, ചിത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ സമൂഹമാധ്യമങ്ങളിൽ വിഷയമാക്കുന്നുണ്ട്. ജനുവരിയിലാണ് ഇൻപനിധിയുടേയും പെൺസുഹൃത്തിന്റെയും ചിത്രങ്ങൾ പുറത്തുവന്നത്. ഇത് വൈറലാകുകയും വിവാദങ്ങൾ ഉയരുകയും ചെയ്തതോടെ മകനെ പിന്തുണച്ചുകൊണ്ട് ഉദയനിധിയുടെ ഭാര്യ കിരുതികയും രംഗത്തെത്തി. സ്നേഹിക്കാനും അത് പ്രകടിപ്പിക്കാനും മടിക്കേണ്ടതില്ല എന്നാണ് കിരുതിക ഉദയനിധി ട്വീറ്റ് ചെയ്തത്.
English Summary: ‘My son is 18 years’: Udhayanidhi Stalin on son’s photos with girl friend