സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർഥികളുടെ മരണം; അന്വേഷണം സിബിഐ ഏറ്റെടുത്തു
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർഥികൾ മരിച്ച കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ മലയാളി നെവിൽ ഡാൽവിൻ ഉൾപ്പെടെ 3 വിദ്യാർഥികൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച കേസ് സിബിഐക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസിനെ നിശിതമായി വിമർശിച്ച കോടതി സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി അപകടത്തിനു കാരണമായിട്ടുണ്ടെന്നും കേസിന്റെ ഗൗരവം പരിഗണിച്ചു സിബിഐയെ ഏൽപ്പിക്കുകയാണെന്നുമാണ് പറഞ്ഞത്.
കഴിഞ്ഞ 27നാണ് രജീന്ദർ നഗറിലെ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിന്റെ ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലേക്ക് മഴവെള്ളം ഇരച്ചുകയറിയുണ്ടായ അപകടത്തിൽ കാലടി നീലൂർ സ്വദേശി നെവിൽ ഡാൽവിൻ അടക്കമുള്ളവർ മരിച്ചത്.