ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് വേണ്ട: എതിർ സത്യവാങ്മൂലവുമായി കേന്ദ്രം

Mail This Article
ന്യൂഡൽഹി ∙ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കെതിരെ കേന്ദ്രസർക്കാർ. കേന്ദ്രം സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. നിയമനിർമാണ സഭകളുടെ പരിധിയിൽ വരുന്ന വിഷയമാണെന്നും കോടതിയുടെ പരിധിയിൽ ഇതു വരില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ആജീവനാന്ത വിലക്ക് കടുത്ത നടപടിയാണെന്നും നിലവിലെ ആറു വർഷത്തെ വിലക്ക് മതിയാകുമെന്നും കേന്ദ്രം വാദിച്ചു. 1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ ഇതുസംബന്ധിച്ചുള്ള ചട്ടങ്ങൾചോദ്യം ചെയ്താണ് ഹർജി എത്തിയത്. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി. ഹർജിയിൽ നേരത്തെ കേന്ദ്രത്തിന് കോടതി നോട്ടിസ് അയച്ചിരുന്നു.