ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണോ?; ശമ്പളത്തിനൊപ്പം സമ്മർദവും കൂടും; തൊഴിലിടങ്ങൾ ജീവനെടുക്കുമ്പോൾ
Mail This Article
ബാങ്കിൽ രാവിലെ 9 മുതൽ 11 വരെ മീറ്റിങ്ങിൽ പങ്കെടുത്തശേഷമാണ് അസോഷ്യേറ്റ് വൈസ് പ്രസിഡന്റായ അലക്സ് റെജി പുറത്തിറങ്ങി ആത്മഹത്യ ചെയ്തത്. വ്യക്തിജീവിതത്തിലോ കുടുംബജീവിതത്തിലോ ഒരു പ്രശ്നവുമില്ലാതിരുന്ന അലക്സ് ആത്മഹത്യ ചെയ്യാൻ കാരണമെന്ത്? തൊഴിൽസമ്മർദത്തിന്റെ ഇരയാണ് അലക്സെന്ന് ഭാര്യ ബെൻസിയുടെ ബന്ധുവും മുംബൈയിൽ വ്യവസായിയുമായ ഫിലിപ്പ് മാമ്മൻ ആരോപിക്കുന്നു. പുണെയിൽ ജനിച്ചുവളർന്ന അലക്സിന്റെ (35) കുടുംബവേരുകൾ പത്തനംതിട്ട പന്തളത്താണ്. ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്താണെന്നു കണ്ടെത്തണമെന്നു മാത്രമാണ് വീട്ടുകാർ പൊലീസിനോടും അലക്സ് ജോലി ചെയ്തിരുന്ന ബാങ്കിനോടും ആവശ്യപ്പെട്ടത്. എന്നാൽ, കൃത്യമായ ഒരുത്തരവും ലഭിച്ചിട്ടില്ല. സമാധാനമായി മുന്നോട്ടു പോയിരുന്ന ജീവിതം കീഴ്മേൽ മറിഞ്ഞതിന്റെ ആഘാതത്തിലാണ് അലക്സിന്റെയും ബെൻസിയുടെയും കുടുംബങ്ങൾ. ബാങ്കിലെ സമ്മർദമാണ് അലക്സിന്റെ മരണത്തിലേക്കു നയിച്ചതെന്നു ബന്ധുക്കൾ ആരോപിക്കുമ്പോൾതന്നെ ബാങ്കിങ് രംഗത്തു പ്രവർത്തിക്കുന്ന ഭാര്യ ബെൻസിക്ക് അപ്രതീക്ഷിത