ADVERTISEMENT

ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇക്കും എൻഎസ്ഇക്കും മുഹറം പ്രമാണിച്ച് നാളെ (ബുധൻ) അവധി. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി) വിപണികൾക്കും അവധി ബാധകമാണ്.

ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നുള്ള ഹോളിഡേ കലണ്ടർ പ്രകാരം 2024ൽ ഓഹരി വിപണിക്ക് ആകെ 15 പൊതു അവധികളാണുള്ളത്.

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം, ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി, നവംബർ ഒന്നിന് ദീപാവലി, നവംബർ 15ന് ഗുരു നാനക് ജയന്തി, ഡിസംബർ 25ന് ക്രിസ്മസ് എന്നിങ്ങനെയാണ് ഇനിയുള്ള പൊതു അവധികൾ.

ദീപാവലിക്ക് അവധിയാണെങ്കിലും അന്ന് പ്രത്യേക സെഷനായ 'മുഹൂർത്ത വ്യാപാരം' അരങ്ങേറും. ഗുജറാത്തി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള സംവത്-2081 വർഷത്തിലെ ഇടപാടുകൾക്ക് തുടക്കം കുറിച്ച് സംഘടിപ്പിക്കുന്നതാണ് ഈ പ്രത്യേക വ്യാപാരം.

English Summary:

ndian stock markets BSE and NSE are closed tomorrow in observance of Muharram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com