Activate your premium subscription today
അടുത്ത സീസണിലെ കുരുമുളക് ഉൽപാദന കണക്കുകൾ സംബന്ധിച്ച അവ്യക്തത വ്യാപാര രംഗത്ത് അനിശ്ചിതത്വം ഉളവാക്കുന്നു. വ്യാപാരികൾക്കും ഇടനിലക്കാർക്കും വിളവെടുപ്പിനു മുന്നേ കൈവശമുള്ള ചരക്ക് വിൽപന നടത്തണമോ, അതോ കരുതൽ ശേഖരത്തിൽ നിലനിർത്തണമോയെന്ന കാര്യത്തിൽ വ്യക്തമായ ഒരു ചിത്രം ലഭിക്കാത്ത അവസ്ഥയിലാണ്. വിപണിയിൽ
അറബ് രാജ്യങ്ങൾ നോമ്പു കാല ആവശ്യങ്ങൾക്കായി ഇന്ത്യൻ ഏലത്തെ കൂടുതലായി ആശ്രയികേണ്ടി വരുമെന്ന് രാജ്യാന്തര വിപണിയിലെ പുത്തൻ ചലനങ്ങൾ സൂചന നൽകുന്നു. പുതുവർഷത്തിൽ ആഗോള സുഗന്ധവ്യഞ്ജന വിപണി നിയന്ത്രണം ഇന്ത്യൻ ഏലത്തിനു തന്നെയാവും. ഗ്വാട്ടിമലയിലെ തോട്ടങ്ങളിൽനിന്നും പുറത്തു വരുന്ന വാർത്തകൾക്ക് സുഗന്ധം ലേശം
തമിഴ്നാട്ടിൽ നാളികേരോൽപന്നങ്ങളുടെ ലഭ്യത ഗണ്യമായി ചുരുങ്ങിയത് മുഖ്യ വിപണികളിൽ വിലക്കയറ്റത്തിന് അവസരം ഒരുക്കി. നാളികേരം ശേഖരിക്കാൻ അയ്യപ്പ ഭക്തർ രംഗത്ത് ഇറങ്ങിയത് വെളിച്ചെണ്ണ മില്ലുകാരെ അക്ഷരാർഥത്തിൽ പരിഭ്രാന്തരാക്കി. പച്ചത്തേങ്ങ സംഭരണം മില്ലുകാരുടെ കണക്ക് കൂട്ടലിനൊത്ത് ഉയരുന്നില്ലെന്നാണ്
റബർ ഉൽപാദകമേഖല പ്രതീക്ഷളോടെ വിപണിയെ ഉറ്റുനോക്കുന്നു. നവംബറിലെ മഞ്ഞുവീഴ്ച തുടങ്ങിയതു റബർ മരങ്ങളിൽനിന്നുള്ള യീൽഡ് പല ഭാഗങ്ങളിലും ഉയർത്തി. മുന്നിലുള്ള ആഴ്ചകളിൽ പാൽ ലഭ്യത വർധിക്കുന്നതിന് അനുസൃതമായി റബർ ഷീറ്റ് ഉൽപാദനത്തിലും ഉണർവുണ്ടാവും. തുലാമഴ തെക്കൻ കേരളത്തിൽ റബർ ടാപ്പിങ് പല അവസരത്തിലും
രാജകുമാരി ∙ വന്യജീവി ആക്രമണങ്ങൾ കൊണ്ടു പൊറുതിമുട്ടിയ മലയോര മേഖലയിലെ ഏലം കർഷകർക്കു വെല്ലുവിളിയായി അധിനിവേശജീവികളും ഷഡ്പദങ്ങളും. പച്ചത്തത്ത (മലബാർ പാരക്കീറ്റ്), ഒച്ചുകൾ, വെട്ടുകിളിയോടു സാമ്യമുള്ള പുള്ളിപ്പുൽച്ചാടി (സ്പോട്ടഡ് ലോക്കസ്റ്റ്) എന്നിവയാണ് ഏലം കർഷകരുടെ ഉറക്കം കെടുത്തുന്നത്.ഏലത്തിനു ശരാശരി
ന്യൂഡൽഹി ∙ ഇടുക്കിയിലെ ഏലമലക്കാടുകളിൽ (കാർഡമം ഹിൽ റിസർവിൽ–സിആച്ച്ആർ) പുതിയ പട്ടയം അനുവദിക്കുന്നതു സുപ്രീം കോടതി വിലക്കി. ഇതു വനഭൂമിയാണോ റവന്യുഭൂമിയാണോ എന്ന തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് പരിസ്ഥിതി ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വനഭൂമിയിൽ ഏലം കൃഷി ഉൾപ്പെടെയുള്ള വാണിജ്യ ഇടപെടലുകൾ പുതുതായി അനുവദിക്കുന്നതിനും വിലക്കുണ്ട്. സിഎച്ച്ആർ റവന്യുഭൂമിയാണെന്ന വാദത്തെ പിന്തുണയ്ക്കുന്ന കേരള സർക്കാർ, പട്ടയവിതരണ വിലക്കിനെ എതിർത്തില്ല. ഉത്തരവ് സിഎച്ച്ആറിൽ നിലവിലുള്ള കൃഷിയെ ബാധിക്കരുതെന്നു കമ്പം കാർഡമം ഗ്രോവേഴ്സ് യൂണിയനു വേണ്ടി വി.ഗിരി, റോയി ഏബ്രഹാം എന്നിവർ വാദിച്ചു. ഇതിനു തടസ്സമില്ലെന്നു ബെഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം ∙ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യു ചെയിൻ മോഡണൈസേഷൻ (കേര) പദ്ധതിയിൽ ഉൾപ്പെടുത്തി 30000 ഹെക്ടറിൽ റബർ തൈ നടീലിനു സഹായം നൽകാൻ തീരുമാനിച്ചതായി മന്ത്രി പി.പ്രസാദ് നിയമസഭയിൽ അറിയിച്ചു. 1360 ഹെക്ടറിൽ കാപ്പിയുടെ പുനർനടീലിനു നഴ്സറികൾക്കു സഹായം
ഐശ്വര്യവും സമൃദ്ധിയും സമ്മാനിക്കാൻ പുതിയ ഏലക്ക സീസൺ ആരംഭിച്ചു. ഹൈറേഞ്ചിലെ കർഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മുഖ്യ ഉൽപാദകമേഖലകൾ വിളവെടുപ്പിലേക്കു തിരിഞ്ഞത്. ആദ്യ റൗണ്ട് വിളവെടുപ്പ് കർഷകർക്ക് താൽകാലിക ആശ്വസം സമ്മാനിനിച്ചെങ്കിലും രണ്ടാം റൗണ്ടിനായി നവംബർ‐ഡിസംബർ വരെ കാത്തിരിക്കേണ്ടി വരുമെന്ന
ആഗോള ഏലക്ക ഉൽപാദനം കുത്തനെ കുറയും, പുതിയ ചരക്ക് സുക്ഷ്മതയോടെ കൈകാര്യം ചെയ്താൽ ലക്ഷങ്ങൾ വാരാനുള്ള അസുലഭ സൗഭാഗ്യം കർഷകരെ കാത്തിരിക്കുന്നു. കാലാവസ്ഥ ചതിച്ചതിനാൽ ഇക്കുറി ഉൽപാദനം കുറയുമെന്ന് കർഷകർക്ക് മുൻകൂറായി ‘കർഷകശ്രീ’ലൂടെ അറിവ് നൽകിയിട്ടുള്ളതാണ്. ഏഴു റൗണ്ട് വിളവെടുപ്പ് വരെ നടത്താറുള്ള
വേനലിൽ ഉണങ്ങി നശിക്കും, മഴ കനത്താൽ അഴുകിപ്പോകും. തീർന്നില്ല. നല്ല വിലയുള്ളപ്പോൾ വിളവ് ഉണ്ടാവില്ല. നിറഞ്ഞു കായ്ക്കുമ്പോൾ വില നൽകില്ല. ഇതൊക്കെയാണ് ഏലം കർഷകർ നേരിടുന്ന വെല്ലുവിളികൾ. എങ്കിലും ഏലം ഇടുക്കിയുടെ ശീലമാണ്. അതിനു കാരണമുണ്ട്. ഒറ്റയടിക്ക് നിറയെ പണം കൈയിൽ വരും. ഇപ്പോൾ കിലോയ്ക്ക് 2000 രൂപയിലേറെ വിലയുണ്ട്. അതായത് 10 കിലോ ഏലം ഒരു സഞ്ചിയിലാക്കി കൊണ്ടുപോയി വിറ്റാൽ രൂപ 20,000 മടിയിലായി. 50 കിലോ കുരുമുളക് കൊടുത്താലും ഈ വില കിട്ടില്ല. അതുകൊണ്ടുതന്നെ കൈ നിറച്ചു പണം കിട്ടുന്ന ഏക കൃഷി ഏലം തന്നെയെന്ന യാഥാർഥ്യം തിരിച്ചറിയാവുന്ന കർഷകർ വീണ്ടും പുനർകൃഷിക്ക് തയാറെടുക്കുന്നതാണ് ഇടുക്കിയിലെ കാഴ്ച. രാജ്യാന്തര സുഗന്ധ ദ്രവ്യങ്ങളുടെ വിപണിയിൽ ഒന്നാമതാണ് ഏലത്തിന്റെ സ്ഥാനം. എന്നാൽ പോയ കാർഷിക വർഷം ഏലം കർഷകന് നൽകിയതിൽ സുഗന്ധവും ദ്രവ്യവും തുലോം കുറവാണെന്നു പറയാം. ഏലം കൃഷിയുടെ ഭാവി തന്നെ തുലാസിലെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. 2023ൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഏലം കടന്നു പോയത്. ഇനിയും പ്രതിസന്ധി തുടരുമോ? തുടർന്നാൽ ആ പ്രതിസന്ധി എങ്ങനെ കർഷകർ മറി കടക്കും. ഈ ചോദ്യങ്ങൾക്കും വേണം ഉത്തരം. വിലയും വിപണിയും മാത്രമല്ല ഏലത്തെ വലയ്ക്കുന്നത്. വിദേശ നാണ്യം കൊണ്ടു വരുന്നതിൽ മുന്നിലായ ഏലത്തിന്റെ ഭാവി ലേലത്തിനു വയ്ക്കണോ ?
Results 1-10 of 107