ADVERTISEMENT

കേരളത്തിലെ സാഹചര്യങ്ങളിൽ വരും വർഷങ്ങളിലും വരുമാനം ഉറപ്പുവരുത്താവുന്ന മേഖലയാണ് സുഗന്ധവ്യഞ്ജനക്കൃഷി. ശരിയായ പരിചരണം നൽകിയാൽ ഇവ ദീർഘകാലത്തേക്കു കർഷകനു മുതൽക്കൂട്ടാകും.

കുരുമുളക്
വർധിച്ചുവരുന്ന ആഭ്യന്തര ഉപഭോഗത്തിനും വ്യാവസായികാവശ്യങ്ങൾക്കുമനുസരിച്ച് ഉല്‍പാദനം കൂടാത്തതുമൂലം കുരുമുളക് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണ് ഇന്ത്യ. വള്ളി പിടിച്ചുകഴിഞ്ഞാൽ 2 വർഷം കൊണ്ടു വിളവെടുക്കാവുന്ന കുരുമുളക് ദീർഘകാലത്തേക്ക് ആദായം നൽകും. പ്രാരംഭത്തിലെ ചെലവൊഴിച്ചാൽ പിന്നീടു പരിചരണത്തിനും മറ്റും വലിയ ചെലവില്ല. വർഷാവർഷം വിലയിൽ ഏറ്റക്കുറവുണ്ടെങ്കിലും, ഉല്‍പാദനച്ചെലവിലും താഴെ വില പോകുന്നത് വിരളം. 6–7 വർഷത്തെ ഇടവേളയിൽ കിലോയ്ക്ക് ശരാശരി 700 രൂപവരെ  വില ഉയരുന്ന പ്രവണതയും കാണുന്നു

nutmeg

ജാതി
ഉല്‍പാദനം പൂർണതോതിലെത്താൻ 10 വർഷത്തോളമാകുമെങ്കിലും 30 കൊല്ലത്തിലേറെ സ്ഥിരതയോടെ ആദായം നല്‍കും. ഒക്ടോബർ - നവംബർ മാസങ്ങളിലാണ് പൂക്കൾ കൂടുതലായി കാണുന്നത്.  ജൂൺ- ജൂലൈ മാസങ്ങളിൽ വിളഞ്ഞു പാകമാകും. ആൺ- പെൺ വ്യത്യാസമുള്ള വിളയായതിനാല്‍ ബഡ് ചെയ്ത തൈകൾ വേണം നടാൻ.  10–15 പെൺ ചെടികൾക്ക് ഒരു ആൺ എന്ന രീതിയിൽ ക്രമീകരിക്കണം. 1500 മുതൽ 2000 വരെ കായ്കളുണ്ടാകുന്ന ഒരു മരത്തിൽനിന്ന് 4 നാലു കിലോയോളം ജാതിപത്രിയും 15 കിലോയോളം ജാതിക്കയും കിട്ടും. പണിയും കൂലിച്ചെലവും കുറവാണെന്നതും നാലഞ്ചു പേരുള്ള ചെറിയ കുടുംബത്തിനുപോലും  മുപ്പതിലേറെ മരങ്ങളുടെ വിളവെടുപ്പ്  അനായാസം നടത്താമെന്നതും  ആകർഷകമായ ഘടകങ്ങള്‍. ജാതിയുടെ വിപണിമൂല്യം വരും വർഷങ്ങളിൽ സ്ഥിരതയോടെ തുടരാനാണു സാധ്യത.

ഉൽപാദനനഷ്ടം പ്രധാന പ്രശ്നം

കഴിഞ്ഞ വർഷത്തെ കഠിനമായ വേനലും ഉഷ്ണതരംഗവും 40–45% വിളനാശമുണ്ടാക്കി. തോട്ടങ്ങൾ വീണ്ടും ഉൽപാദനത്തിലെത്താൻ 3 വർഷമെങ്കിലും വേണ്ടിവരും. അതുവരെ വിളനാശം മൂലമുണ്ടായ ഉൽപാദനഷ്ടം വിപണിയിൽ അനുഭവപ്പെടും. എന്നാൽ, നഷ്ടമായ ഉൽപാദനം  ശേഷിക്കുന്ന തോട്ടങ്ങളിലൂടെ തിരിച്ചു പിടിക്കാന്‍ സാധ്യതയും നിലനിൽക്കുന്നുണ്ട്. നല്ല പരിചരണത്തില്‍ മികച്ച വിളവു നൽകാന്‍ ഏലത്തിനു കഴിയും. ഉൽപാദനം പഴയനിലയിലായാൽ  വിലനിലവാരവും പഴയതോതിലേക്കു താഴാം. ഇപ്പോൾ കിട്ടുന്ന ഉയർന്ന വില അന്നും കിട്ടുമെന്നു കരുതരുത്.

ഏലം വിപണിയെ നിയന്ത്രിക്കുന്ന പല ഘടകങ്ങളും ഇപ്പോഴും വ്യക്തമല്ല. രാജ്യാന്തര തലത്തിൽ നമ്മുടെ എതിരാളികളായ ഗ്വാട്ടിമലയും ഉൽപാദന പ്രതിസന്ധി നേരിടുകയാണെന്നായിരുന്നു റിപ്പോർട്ട്. അതിനെ അവർ എത്രമാത്രം അതിജീവിച്ചു എന്നത് വ്യക്തമല്ല. ഒരുപക്ഷേ, വരും വർഷങ്ങളിൽ അവർ ശക്തമായി തിരിച്ചുവന്നേക്കാം. എങ്കിലും വിശാലമായ ആഭ്യന്തര വിപണി തന്നെയാണ് നമ്മുടെ ഏലത്തിന്റെ കരുത്ത്.

പി.സി.പുന്നൂസ് (കെസിപിഎംസി)

ഏലം
വിളവെടുപ്പിനുള്ള ഉയർന്ന കൂലിച്ചെലവും, കാലാവസ്ഥമാറ്റവും ഏലത്തിനു ഭീഷണി ഉയർത്തുന്നുവെങ്കിലും, ആഗോള തലത്തിലെ ഡിമാൻഡും ലഭ്യതയും നോക്കിയാൽ ശോഭനമാണ് ഭാവി. നല്ലതും സുസ്ഥിരവുമായ കാർഷികമുറകളിലൂടെ വിഷാംശമില്ലാത്ത, ഗുണമേന്മയുള്ള ഏലം ഉല്‍പാദിപ്പിക്കാൻ സാധിച്ചാൽ വിപണത്തിനു പ്രയാസമാകില്ല. 

English Summary:

Black pepper cultivation in Kerala offers long-term income potential with minimal maintenance. Other profitable spices like nutmeg & mace and cardamom provide sustained financial returns despite some challenges, ensuring a secure future for farmers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com