ADVERTISEMENT

അടുത്ത സീസണിലെ കുരുമുളക്‌ ഉൽപാദന കണക്കുകൾ സംബന്ധിച്ച അവ്യക്തത വ്യാപാര രംഗത്ത്‌ അനിശ്ചിതത്വം ഉളവാക്കുന്നു. വ്യാപാരികൾക്കും ഇടനിലക്കാർക്കും വിളവെടുപ്പിനു മുന്നേ കൈവശമുള്ള ചരക്ക്‌ വിൽപന നടത്തണമോ, അതോ കരുതൽ ശേഖരത്തിൽ നിലനിർത്തണമോയെന്ന കാര്യത്തിൽ വ്യക്തമായ ഒരു ചിത്രം ലഭിക്കാത്ത അവസ്ഥയിലാണ്‌. വിപണിയിൽ വരും മാസങ്ങളിൽ എന്തു സംഭവിക്കുമെന്ന ആശങ്കയിലാണ്‌ കാർഷിക മേഖല. പുതുവർഷത്തിൽ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്‌ സംസ്ഥാനത്തെ കുരുമുളക്‌ കർഷകർ. പകലിലെ ഉയർന്ന ചൂടും രാത്രിയിൽ താപനില ഗണ്യമായി കുറയുന്നതും പല ഭാഗങ്ങളിലും കൊടികളെ ബാധിച്ചത്‌ മുളകു മണികൾ അടർന്നു വീഴാൻ ഇടയാക്കുന്നത്‌ ഉൽപാദകരിൽ അൽപം സമ്മർദ്ദം ഉളവാക്കി. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച്‌ വിളവ്‌ ചുരുങ്ങുമെന്നാണ്‌ ഹൈറേഞ്ചിൽനിന്നും വയനാട്ടിൽനിന്നും ലഭ്യമാകുന്ന വിവരം. അൺ ഗാർബിൾഡ്‌ കുരുമുളക്‌ കിലോ 622 രൂപ. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ മുളക്‌ വില ടണ്ണിന്‌ 7750 ഡോളർ.

ഈ വർഷം ഇതാദ്യമായി ഏലക്ക വില കിലോ 4000 രൂപയായി ഉയർന്നു. ഇന്ന്‌ ഉൽപാദകമേഖലയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ 4002 രൂപയിൽ കൈമാറി. അതേസമയം വാരാദ്യം നടന്ന ലേലത്തിൽ ശരാശരി ഇനങ്ങളുടെ വില 3028 രൂപയിലേക്ക്‌ കുതിച്ചു. നടപ്പുവർഷം ശരാശരി ഇനങ്ങൾക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്‌. ആഭ്യന്തര വാങ്ങലുകാരിൽനിന്നുള്ള ശക്തമായ പിന്തുണ പുതിയ തലങ്ങളിലേക്ക്‌ സുഗന്ധറാണിയെ നയിച്ചു. 62,134 കിലോ ഏലക്ക ലേലത്തിന്‌ എത്തിയതിൽ 59,771 കിലോ ചരക്കും ശേഖരിക്കാൻ ഇടപാടുകാർ മത്സരിച്ചു. ക്രിസ്‌മസ്‌‐ന്യൂ ഇയർ ഡിമാൻഡ് മുന്നിൽ കണ്ടുള്ള സംഭരണമാണു പുരോഗമിക്കുന്നത്‌. ഹൈറേഞ്ചിലെ പല തോട്ടങ്ങളിലും ഈ വർഷത്തെ അവസാന റൗണ്ട്‌ വിളവെടുപ്പാണ്‌ നടക്കുന്നത്‌. വലുപ്പം കൂടിയ ഇനങ്ങളിൽ അറബ്‌ രാജ്യങ്ങൾ താൽപര്യം കാണിക്കുന്നുണ്ട്‌. 

table-price2-nov-25

രാജ്യാന്തര റബർ വില ഇടപാടുകളുടെ ആദ്യ പകുതിയിൽ നേരിയ റേഞ്ചിൽ നീങ്ങിയതിനാൽ ഏഷ്യൻ കയറ്റുമതി രാജ്യങ്ങളിൽ ഷീറ്റ്‌ വിലയിൽ കാര്യമായ വ്യതിയാനം ദൃശ്യമായില്ല. ബാങ്കോക്കിൽ വില കിലോ 198 രൂപ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥ ലഭ്യമായത്‌ റബർ ടാപ്പിങിന്‌ കർഷകരെ പ്രേരിപ്പിച്ചു. ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ അഞ്ചാം ഗ്രേഡ്‌ റബർ കിലോ 182 രൂപയിലും  നാലാം ഗ്രേഡ്‌ 186 രൂപയിലും സ്റ്റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com