Activate your premium subscription today
Tuesday, Apr 1, 2025
ഡൽഹിയിലെ യാത്രകൾക്ക് ഥാർ റോക്സ് വാങ്ങി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിൽ രൂപകൽപന ചെയ്ത് നിർമിച്ച എസ്യുവിയായിരിക്കും ഇനി എന്റെ ഡൽഹിയിലെ യാത്രകൾക്ക് കൂട്ട് എന്നാണ് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഥാർ റോക്സിന്റെ ഏതു മോഡലാണ് രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുത്തത് എന്ന്
2025 രണ്ടാം പാദത്തിലേക്കു കടക്കുകയാണ്. കിയ സിറോസ്, ഹ്യുണ്ടേയ് ക്രേറ്റ ഇലക്ട്രിക്, മഹീന്ദ്ര ബിഇ6 എന്നിങ്ങനെ നിരവധി വലിയ കാര്‍ ലോഞ്ചുകള്‍ക്ക് ആദ്യ പാദം സാക്ഷിയായി. രണ്ടാം പാദത്തിലെ ആദ്യ മാസമായ ഏപ്രിലും പുതിയ കാര്‍ മോഡലുകളുടെ കാര്യത്തില്‍ നിരാശപ്പെടുത്തുന്നില്ല. ഫോക്സ്വാഗണ് ടിഗ്വാന് ആര് ലൈന്‍,
സഹകരണ മേഖലയില്‍ ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. ലാഭം ഇടനിലക്കാരിലൂടെയല്ലാതെ നേരിട്ട് ഡ്രൈവര്‍മാര്‍ക്ക് പങ്കുവെക്കാനാവുന്ന സംവിധാനമാവും ഒരുങ്ങുക. ഇരുചക്ര-മുച്ചക്ര-നാലു ചക്ര ടാക്സികള്‍ക്കും റിക്ഷകള്ക്കുമെല്ലാം ഈ സഹകരണ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത്
പുതിയ കാർ വാങ്ങിച്ചിട്ട് ഭൂരിപക്ഷം പേരും നേരെ ഓടിച്ചു പോകുന്നത് ആക്സസറീസ് ഷോപ്പിലേക്കോ ടയർ ഷോപ്പിലേക്കോ ആണ്. പ്രധാന മോഡിഫിക്കേഷൻ ടയർ അപ്സൈസിങ് തന്നെയാണ്. പരമാവധി കാറിനു പുറത്തേക്കു തള്ളിനിൽക്കുന്ന ടയറും അടിപൊളി അലോയ് വീലും വാങ്ങിയിടും. ഇത് കാഴ്ചയിൽ ഗംഭീരലുക്ക് നൽകുമെങ്കിലും കൃത്യമായ രീതിയിലല്ല
മക്കൾക്ക് സമ്മാനങ്ങൾ നൽകുമ്പോൾ അതേറെ മൂല്യമേറിയതാകണമെന്നു ചിന്തിക്കാത്ത മാതാപിതാക്കൾ കുറവായിരിക്കും. അത്തരത്തിൽ വിലയേറിയ ഒരു സമ്മാനം മകനായി നൽകിയിരിക്കുകയാണ് ഇന്ത്യൻ ബിസിനസുകാരനായ സതീഷ് സാൻപാൽ. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അനക്സ് ഹോൾഡിങ്ങിന്റെ ഉടമ മകന് സമ്മാനിച്ചത് റോൾസ് റോയ്സ് കള്ളിനാൻ സീരീസ് II. യു എ ഇ യിലെ ഏറ്റവും പ്രായം കുറഞ്ഞ കള്ളിനാൻ ബ്ലാക്ക് ബാഡ്ജിന്റെ ഉടമയാണ് ലക്ഷ്യ സാൻപാൽ. അത്യാഡംബരത്തിന്റെ പര്യായമായ എസ് യു വിയുടെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത് സതീഷ് സാൻപാൽ തന്നെയാണ്. വൈറ്റ് ഷെയ്ഡ് കള്ളിനാന്റെ ഇന്റീരിയർ നിയോൺ ഗ്രീൻ നിറത്തിലുള്ളതാണ്. 12.5 കോടി രൂപയാണ് ഈ വാഹനത്തിനു ഇന്ത്യൻ വിപണിയിൽ വിലവരുന്നത്.
ഹരിയാനയിലെ ഖര്‍ഖോഡയില്‍ മൂന്നാമത്തെ കാര്‍ നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ മാരുതി സുസുക്കി. പ്രതിവര്‍ഷം 2.50 ലക്ഷം കാറുകള്‍ നിര്‍മിക്കാനാവുന്ന പുതിയ നിര്‍മാണ കേന്ദ്രത്തിനായി 7,410 കോടി രൂപയാണ് നിക്ഷേപിക്കുക. 2029 ആവുമ്പോഴേക്കും ഖാര്‍ഖോഡ കാര്‍ നിര്‍മാണ കേന്ദ്രത്തില്‍ പ്രതിവര്‍ഷം 7.50 ലക്ഷം കാറുകള്‍
ജനകീയ കാര്‍ എന്ന നിലയില്‍ ഓള്‍ട്ടോക്ക് വലിയ സ്വീകാര്യത ഇന്ത്യയില്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജന്മനാ ജാപ്പനീസാണ് സുസുക്കി ആള്‍ട്ടോ. ജപ്പാനിലെ പ്രസിദ്ധമായ കെയ് കാറുകളിലെ(ചെറു കാര്‍) ഏറ്റവും വിജയിച്ച മോഡലുകളിലൊന്ന്. ആള്‍ട്ടോ 1979ല്‍ ജപ്പാനിലാണ് ആദ്യം പുറത്തിറങ്ങുന്നത്. ഇന്ന് ഒമ്പതാം തലമുറ ആള്‍ട്ടോയാണ്
പാരാമിലിറ്ററി ഫോഴ്സ് സിഐഎസ്എഫിന്റെ (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) സൈക്കിൾ റാലി കേരളത്തിലേക്ക് എത്തി. സിഐഎസ്എഫിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് രാജ്യത്തെ തീരദേശ പ്രദേശങ്ങളിലൂടെ സിഐഎസ്എഫ് കോസ്റ്റൽ സൈക്ലത്തോൺ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 29 ന് വൈകിട്ട് 6.30 യ്ക്ക്
ലൈഫ് സ്റ്റൈൽ പിക്ക് അപ്പ് ട്രെക്ക് ഹൈലക്സിന്റെ ബ്ലാക് എഡിഷൻ കേരളത്തിൽ അവതരിപ്പിച്ച് നിപ്പോൺ ടൊയോട്ട. ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ വില ആരംഭിക്കുന്നത് 37.90 ലക്ഷം രൂപയിലാണ്. പൂർണമായും കറുപ്പ് നിറത്തിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. മുൻ ഗ്രില്ല്, 18
മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെ ഇന്ത്യന്‍ വിപണിയിലും ഡീസല്‍ എസ്യുവികളുടെ എണ്ണത്തില്‍ കുറവുണ്ടായി. ഇനി ഡീസലില്‍ ഓട്ടമാറ്റിക് മോഡലാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ മോഡലുകളുടെ എണ്ണം പിന്നെയും കുറവാണ്. എങ്കിലും ഇപ്പോഴും ഡീസല്‍ വാഹനങ്ങളോടുള്ള താല്പര്യം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞിട്ടുമില്ല. 25 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇന്ത്യന്‍ വിപണിയിലെ ഡീസല്‍ ഓട്ടമാറ്റിക് എസ്യുവികളെ വിശദമായി അറിയാം
Results 1-10 of 4825
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.