Activate your premium subscription today
മൊറോക്കോ സൈന്യത്തിന് കൂടുതല് വാഹനങ്ങള് നല്കാന് ടാറ്റ. 150 ഡബ്ല്യുഎച്ച്പിഎപി (വീല്ഡ് ആര്മേഡ് ആംഫിബിയസ് പ്ലാറ്റ്ഫോം) 8×8 വാഹനങ്ങള് നേരത്തെ റോയല് മൊറോക്കോ ആര്മിക്ക് ടാറ്റ കൈമാറിയിരുന്നു. ഇത്തവണ ലൈറ്റ് ആര്മേഡ് മള്ട്ടിപര്പ്പസ് വെഹിക്കിളുകളാണ് (എൽഎഎംഡബ്ല്യു) ടാറ്റ മൊറോക്കോയിലേക്ക് കയറ്റി
അമ്പരപ്പിക്കുന്ന മൈലേജ്, 2.5 ലക്ഷം രൂപ വില ടാറ്റ നാനോ തിരിച്ചെത്തുന്നു... കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങിലെ വാഹനഗ്രൂപ്പുകളിൽ ടാറ്റ നാനോയുടെ തിരിച്ചുവരവിന്റെ വാർത്തകളാണ്. മികച്ച റേഞ്ചുമായി നാനോയുടെ ഇലക്ട്രിക്ക് പതിപ്പാണ് എത്തുക എന്നാണ് സമൂഹമാധ്യമ പോസ്റ്റുകളിലെ സാരാംശം. എന്നാൽ നാനോ ഇലക്ട്രിക്കായി
ധാർമിക മൂല്യങൾ മുറുകെപ്പിടിച്ച് രാജ്യപുരോഗതി ലക്ഷ്യംവച്ച രത്തൻ ടാറ്റയ്ക്ക് വിട
ഇന്ത്യൻ വ്യവസായ മേഖലയിലെ ഭീമൻ രത്തൻ ടാറ്റ വിടചൊല്ലുന്നത് മധ്യപൂർവദേശത്തും അദ്ദേഹം പടുത്തുയർത്തിയ ടാറ്റ ഗ്രൂപ്പിന്റെ മുദ്രകൾ പതിപ്പിച്ചിട്ടാണ്. ഇന്ത്യയെ പോലെ തന്നെ മധ്യപൂർവദേശത്തെ പാതകളും ടാറ്റ മോട്ടോഴ്സ് കീഴടക്കിയിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു.
ഒരു നനഞ്ഞ പ്രഭാതത്തിലാണ് ആദ്യമായി ടാറ്റാ മോട്ടോഴ്സിന്റെ പുണെയിലെ ലേക് ഹൗസ് എന്ന ഗെസ്റ്റ് ഹൗസിലെത്തുന്നത്. ടെസ്റ്റ് ഡ്രൈവുമായി ബന്ധപ്പെട്ട യാത്രകളിലൊന്ന്. പൊതുവേ വരണ്ട സെപ്റ്റംബറിനെ അപ്രതീക്ഷിതമായി കുളിപ്പിച്ച മഴപോലെ തികച്ചും അപ്രതീക്ഷിതമായിരുന്നു ഗെസ്റ്റ് ഹൗസും അവിടുത്തെ ചുറ്റുപാടുകളും. ആഡംബരം തരിമ്പുമില്ല. വൃത്തിയിലും വെടിപ്പിലും ഒരു സർക്കാർ ഗെസ്റ്റ് ഹൗസ് സൂക്ഷിക്കുകയാണെങ്കിൽ അതുപോലെയുണ്ട്. അറുപതുകളിലെ ട്രാവലേഴ്സ് ബംഗ്ലാവുകളെയും ഇൻസ്പെക്ഷൻ ബംഗ്ലാവുകളെയും അനുസ്മരിപ്പിക്കുന്ന കെട്ടിടം. ചൂരൽ കസേരകളും സോഫകളും ബുക്ക് ഷെൽഫുകളുമടക്കം മധ്യവർഗ ലിവിങ് റൂമുകളേക്കാൾ ഒരു പടിമാത്രം മുകളിൽ നിൽക്കുന്ന ഫർണിഷിങ്. ലളിതമായി തൂവെള്ള യൂണിഫോമണിഞ്ഞ പരിചാരകവൃന്ദം. ഇവരെല്ലാം ചെയർമാൻ രത്തൻ ടാറ്റയുടെ സ്വകാര്യ സ്റ്റാഫിൽപ്പെട്ടവർ. എന്നാൽ ലാളിത്യത്തിന്റെ ഗാംഭീര്യവുമാണ് ലേക് ഹൗസ്. പുണെയിലെ ടാറ്റയുടെ പ്രധാന നിർമാണശാലയുടെ എതിരായി ഏക്കറുകൾ പടർന്നു കിടക്കുന്ന പ്രദേശം. നിറച്ചും പലതരം മരങ്ങൾ. മരത്തണലിൽ വളഞ്ഞു പുളയുന്ന ടാറിട്ട റോഡുകൾ. ഹെലിപാഡ്, കൃത്രിമ തടാകം, തടാകത്തിനു കരയിലാണ് ഒരു വശം മുഴുവൻ ഗ്ലാസ് പാനലുകളുള്ള ലേക് ഹൗസ്. ടാറ്റയുടെ വിഐപി അതിഥികളെ സ്വീകരിക്കാനും പ്രധാന യോഗങ്ങൾ നടത്താനും ഉപയോഗിക്കുന്ന ഈ ഗെസ്റ്റ് ഹൗസിൽനിന്നു നോക്കിയാൽ മരച്ഛായയിൽ നിൽക്കുന്ന തടാകത്തിന്റെ മനംമയക്കുന്ന കാഴ്ച. ഏതോ യൂറോപ്യൻ രാജ്യത്ത് ചെന്നുപെട്ടതു പോലെ. തടാകത്തിലേക്കു തുറക്കുന്ന ഇവിടുത്തെ ആറു ഗെസ്റ്റ് റൂമുകളിൽ ഒന്നാം നമ്പർ രത്തൻ ടാറ്റയുടേതാണ്.
ഉപ്പ് തൊട്ട് വിമാനം വരെ നീളുന്ന ബിസിനസ് സാമ്രാജ്യം പടുത്തുയര്ത്തിയിട്ടാണ് രത്തന് ടാറ്റ വിടവാങ്ങിയത്. ടാറ്റയെന്ന വലിയ ബിസിനസ് സാമ്രാജ്യത്തില് നിരവധി കമ്പനികളാണുള്ളത്. ഓഹരി വിപണിയില് ലിസ്റ്റ് ചെയ്ത 26 കമ്പനികള് വിവിധ മേഖലകളില് മികവുറ്റ പ്രകടനം കാഴ്ച്ചവെക്കുന്നു. ടാറ്റ കണ്സള്ട്ടന്സി
1998 ജനുവരി 15. പ്രഗതി മൈതാൻ. ന്യൂഡൽഹി. മൂടൽ മഞ്ഞും കോച്ചുന്ന തണുപ്പും തെല്ലു വിട്ടു മാറിയ ഉച്ച നേരം. ഒരേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന സ്റ്റാൾ നമ്പർ 11. ഓട്ടോ എക്സ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റാളിൽ അക്ഷരാർത്ഥത്തിൽ സൂചി കുത്താനിടമില്ല. വ്യവസായ മന്ത്രി മുരസൊലി മാരൻ, ആനന്ദ് മഹീന്ദ്ര, രാഹുൽ ബജാജ്, സി കെ ബിർല, ഹ്യുണ്ടേയ് പ്രസിഡന്റ് ബി.വി.ആർ സുബ്രു, മാരുതി എംഡി ഭാസ്കരുഡു തുടങ്ങിയ പ്രമുഖരാൽ സമൃദ്ധമായ മുൻനിര. ഏതോ ഗതകാല സോവിയറ്റ് റിപ്പബ്ലിക്കിൽ നിന്നെത്തിയ സുന്ദരികളുടെ ത്രസിപ്പിക്കുന്ന ബാലെയും പുകപടലങ്ങളും അടങ്ങിയപ്പോൾ വേദിയിൽ തിളങ്ങി വന്നത് ഇന്ത്യൻ വ്യവസായ രംഗത്തെ ‘കോഹിനൂർ രത്നം’ എന്ന് ആ വേദിയിൽ പിന്നീട് വിശേഷിപ്പിക്കപ്പെട്ട രത്തൻ ടാറ്റ. സെക്കൻഡുകൾക്കുള്ളിൽ കടും നീല മെറ്റാലിക് നിറത്തിൽ വാഹനസൗന്ദര്യ സങ്കൽപങ്ങളുടെ തികവായി ടാറ്റ ഇൻഡിക്കയും ഓടിയെത്തി; ഇന്ത്യയിൽ പൂർണമായി വികസിപ്പിച്ച് ഉത്പാദിപ്പിച്ച പ്രഥമ കാർ. ഇന്ത്യയുടെ അഭിമാനം. ഏതാനും ദിവസം മുമ്പ് ഇൻഡിക്കയുടെ 25 വർഷം അനുസ്മരിച്ച് രത്തൻ ടാറ്റയിട്ട ഇൻസ്റ്റാ സന്ദേശം വായിച്ചപ്പോൾ ഓർമയിൽ തെല്ലും മങ്ങലില്ലാതെ ഈ ദൃശ്യങ്ങളും തെളിഞ്ഞു. അതിനു മുമ്പും ശേഷവും എത്രയോ വാഹന പുറത്തിറക്കലുകൾ കണ്ടിട്ടുണ്ടെങ്കിലും മറക്കാനാവാത്ത മുഹൂർത്തം. ഇന്ത്യക്കാരനെന്ന പേരിൽ അഭിമാനം തോന്നിയ നിമിഷം.
മറിമായം എന്ന ഹാസ്യപരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന താരങ്ങളിലൊരാളാണ് മണി ഷൊർണൂർ. സിനിമ, നാടകം, ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷക മനസിലിടം നേടിയ താരത്തിനു കൂട്ടായി ഒരു അതിഥി കൂടി എത്തിയിരിക്കുന്നു. ടാറ്റയുടെ നെക്സോൺ എന്ന കോംപാക്ട് എസ് യു വിയാണ് മണി ഷൊർണൂർ സ്വന്തമാക്കിയിരിക്കുന്നത്.
∙തുടർച്ചായ മൂന്നാം മാസവും രാജ്യത്തെ കാർ വിൽപന കുറഞ്ഞെങ്കിലും ഉത്സവ സീസണിൽ പ്രതീക്ഷയോടെ കമ്പനികൾ. 3.55–3.60 ലക്ഷം യൂണിറ്റ് കാറുകളാണ് സെപ്റ്റംബറിൽ രാജ്യത്ത് വിറ്റത്. മുൻ വർഷത്തെ ഇതേകാലയളവിനേക്കാൾ 1–2.5 ശതമാനം കുവാണിത്. പൊതു തിരഞ്ഞെടുപ്പ്, വിവിധ സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങൾ എന്നിവയാണ് സാമ്പത്തിക
ചെന്നൈ ∙ തമിഴ്നാട് റാണിപ്പെട്ടിൽ ടാറ്റ മോട്ടോഴ്സ് 9,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന കാർപ്ലാന്റിനും 400 കോടി ചെലവുള്ള മെഗാ ഫുട്വെയർ പാർക്കിനും 28നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തറക്കല്ലിടും. 4 വില്ലേജുകളിൽ നിന്നായി 1,213 ഏക്കറാണു പദ്ധതിക്കായി കണ്ടെത്തിയത്. 470 ഏക്കറിലാണു ഫാക്ടറി. ജാഗ്വർ, ലാൻഡ്
Results 1-10 of 270